ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിൽ; ബലാത്സംഗക്കേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാനുള്ള നിര്‍ദേശം വൈകിപ്പിക്കുന്നതിന് വിജയ് ബാബുവിന്റെ അടുത്ത നീക്കം, മറ്റ് സമ്മര്‍ദ വഴികളിലൂടെ ദുബൈയില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം

ബാലസംഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു നേരിട്ട് ഹാജരാകാതെ ഒളിച്ചുകളിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണെന്നാണ് നടന്‍ വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാനുള്ള നിര്‍ദേശം വൈകിപ്പിക്കുന്നതിന്റെ ഭാഗമാണീ നീക്കമെന്നാണ് പോലീസ് സംശയിക്കുന്നത്.
ആയതിനാൽ തന്നെ നടന്‍ വിജയ് ബാബുവിന്‍റെ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് വിജയ് ബാബു രേഖാമൂലമുളള മറുപടി നൽകിയത്. ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നല്‍കിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അതോടൊപ്പം തന്നെ ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്നത് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാല്‍ മറ്റ് സമ്മര്‍ദ വഴികളിലൂടെ ദുബൈയില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.
ഇതിനിടെ, `അമ്മ' എക്സിക്യൂട്ടീവില്‍ നിന്നും വിജയ് ബാബുവിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതാകട്ടെ, ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഒഴിവാക്കണമെന്ന വിജയ്ബാബുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് `അമ്മ' ഭാരവാഹികള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha
























