ആറ്റുകാല്‍ പൊങ്കാലക്കാലത്ത് പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്, അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്... എല്ലാവരും നമ്മുടെ അതിഥികളാണ്, അതാണ് മതേതരത്വത്തിന്റെ സൗന്ദര്യം, ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ കഴിയില്ല... മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി...

മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം. അവര്‍ ഏത് മത രാഷ്ട്രീയത്തില്‍പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല അംഗീകരിക്കാനാവില്ല. പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലക്കാലത്ത് പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്.
അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം.
മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നവെന്നൊക്കെയാണ് ജോര്‍ജ് പറഞ്ഞത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാഷ്ട്രീയസംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.
" f
https://www.facebook.com/Malayalivartha
























