പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷന്‍; അപ്പീലിനു പോകാനൊരുങ്ങി പ്രോസിക്യൂഷന്‍; വിദ്വേഷ പ്രസംഗത്തില്‍ പിസിജോർജിന് വീണ്ടും വമ്പൻ കുടുക്ക്

തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ കേസെടുക്കുകയും ജാമ്യത്തിലിറങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പിസിയെ വിടാതെ പ്രോസിക്യൂഷന്റെ നീക്കം. വിദ്വേഷപ്രസംഗത്തില്‍ പി.സി ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു . എന്നാൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കിട്ടിയിട്ട് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇപ്പോൾ ലഭ്യമാകുന്ന സൂചന അനുസരിച്ച് അപ്പീലിനു പോയേക്കുമെന്നാണ് വിവരം. പ്രോസിക്യൂഷന്‍ വിലയിരുത്തല്‍ അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നാണ് വിവരം. ജാമ്യം അനുവദിച്ചത് ഞായറാഴ്ചയാണ്. എന്നാൽ ഇന്നും ഇന്നലെയും അവധിയായിരുന്നതിനാൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബുധനാഴ്ചയേ പ്രോസിക്യൂഷനു കിട്ടൂ. ഇതു ലഭിച്ച ശേഷം അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും സൂചനകൾ ലഭ്യമാകുന്നുണ്ട്.
153 എ,295 എ വകുപ്പുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്താല്‍ 16 വയസിനു താഴെയുള്ളവര്‍, വനിത, രോഗബാധിതര്‍ എന്നവര്‍ക്കാണ് കോടതിയില്‍ നിന്നു ആനുകൂല്യം കിട്ടുന്നത്. പി.സി.ജോര്‍ജിന് ജാമ്യം കിട്ടിയത് രോഗബാധിതര്‍ എന്ന ഗണത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മജിസട്രേറ്റുമാര്‍ സാധാരണ ജാമ്യ നടപടികളില്‍ ഇടപെടാറില്ല.
എന്നാൽ ഇടപെട്ടാല്‍ തന്നെ ഇടക്കാല ജാമ്യമാണ് അനുവദിക്കാറുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല രണ്ടായാലും പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ മജിസട്രേറ്റുമാര്‍ സാധാരണ ഇടപെടാറില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനു വിരുദ്ധമായാണ് മജിസട്രേറ്റ് ഇടപെട്ടതെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തില്‍ അപ്പീല്‍ പോകണമെന്ന വാദം ശക്തമാകുകയായിരുന്നു.
ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍റെ കൂടി അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്. അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയുണ്ടായി.ഇതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എആര്‍ ക്യാന്പിലെത്തിച്ച പി.സി. ജോര്‍ജിനെ കാണണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പോലീസ് അനുമതി നല്കിയില്ല.
ഇതേ തുടര്‍ന്ന് പോലീസിനെതിരേ രൂക്ഷമായ പ്രതികരണമാണ് കേന്ദ്രമന്ത്രി നടത്തിയത്. കേന്ദ്രമന്ത്രിക്കുപോലും പ്രവേശനം നിഷേധിക്കുന്ന നിലപാട്, ഇതാണോ കേരളത്തിലെ ജനാധിപത്യം എന്നായിരുന്നു മുരളീധരന്റെ ചോദിച്ചത്. രാവിലെ 10.10 ന് എആര്‍ ക്യാന്പില്‍ ജോര്‍ജുമായി എത്തിയ പോലീസ് സംഘം രണ്ടു മണിക്കൂര്‍ നേരം ചോദ്യം ചെയ്തതിനുശേഷം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
അവധി ദിവസമായതിനാല്‍ കോടതി സമുച്ചയത്തിനു സമീപത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. ജാമ്യം നല്‍കരുതെന്നും രണ്ടാഴ്ചത്തേക്ക് ജോര്‍ജിനെ റിമാന്‍ഡ് ചെയ്യണമെന്നുമുള്ള ആവശ്യമാണ് പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍വച്ചത്.എന്നാല്‍, ഉപാധികളോടെ ജോര്‍ജിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ആശ കോശി ജാമ്യം അനുവദിച്ചു. മതവിദ്വേഷം വരുത്തുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുവാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha
























