യഥാർത്ഥത്തിൽ ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സ്കോപ്പ് ഉണ്ട്; പക്ഷെ അത് എളുപ്പമല്ല; എങ്കിലും വൈദ്യുതി സൗജന്യമായി തരാം, ഗ്യാസ് കണക്ഷൻ സൗജന്യമായി തരാം, എല്ലാ മാസവും കിറ്റു തരാം എന്നൊക്കെ പറഞ്ഞു മലയാളികളെ ബുദ്ധിപൂർവം കൈയ്യിൽ എടുത്താൽ ചിലപ്പോൾ ഭരണം പിടിക്കാം; കൂടെ ഒരു കിടിലൻ ജനപ്രിയനായ നേതാവും വേണം; ട്വൻ്റി 20 യും ആം ആദ്മിയും ലയിക്കുമോ എന്നാണു ഞാൻ ചിന്തിക്കുന്നത്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ രാഷ്ട്രീയ നിരീക്ഷണത്തെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.
ഡൽഹിയും, പഞ്ചാബും ഭരണം കൈയാളുന്ന ആം ആദ്മി പാർട്ടി ഇന്ത്യ മുഴുവൻ പിടിച്ചെടുക്കന്നതിന്റെ ഭാഗമായി കേരളത്തിൽ ഭരണം ഉണ്ടാക്കുവാൻ ശ്രമം നടത്തുന്നു. ഉടനെ തമിഴ് നാട്ടിലും അവർ ഭരണം ഉണ്ടാക്കുവാൻ ശ്രമിച്ചേക്കും. കേരളം കൂടി ഭരണത്തിൽ എത്തിയാൽ വലിയ നേട്ടമാകും. പക്ഷെ ബുദ്ധിമുട്ടാണ്. അതിൻെറ തുടക്കം എന്ന രീതിയിൽ
ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ജി കേരളത്തിലേക്ക് ഈ മാസം 15-ന് എത്തുന്നു . എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് കെജ്രിവാൾ ജി എറണാകുളത്ത് എത്തുന്നത്. അതോടെ ട്വൻ്റി 20 യും ആം ആദ്മിയും ലയിക്കുമോ എന്നാണു ഞാൻ ചിന്തിക്കുന്നത് . യഥാർത്ഥത്തിൽ ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സ്കോപ്പ് ഉണ്ട് .
പക്ഷെ അത് എളുപ്പമല്ല . എങ്കിലും വൈദ്യുതി സൗജന്യമായി തരാം , ഗ്യാസ് കണക്ഷൻ സൗജന്യമായി തരാം, എല്ലാ മാസവും കിറ്റു തരാം എന്നൊക്കെ പറഞ്ഞു മലയാളികളെ ബുദ്ധിപൂർവം കൈയ്യിൽ എടുത്താൽ ചിലപ്പോൾ ഭരണം പിടിക്കാം . കൂടെ ഒരു കിടിലൻ ജനപ്രിയനായ നേതാവും വേണം. പരമ്പരാഗതമായി ഇടതു , വലതു മുന്നണികൾക്ക് കിട്ടുന്ന വോട്ട് മറ്റൊരു മുന്നണി നേടുവാൻ നന്നായി കഷ്ടപ്പെടേണ്ടി വരും . കെജ്രിവാൾ ജി മലയാളികളെ കൈയ്യിലെടുക്കുവാൻ പുതിയ തന്ത്രങ്ങൾ ഉണ്ടാക്കും എന്ന് കരുതുന്നു . നോക്കാം ..
(വാൽകഷ്ണം .... കേരളത്തിൽ ആം ആദ്മി പോലെ സ്കോപ്പ് ഉള്ള മറ്റൊരു പാർട്ടി ആണ് ഒവൈസി ജിയുടെ AIMIS.. All India Majilis e Ittahadul Muslimeen .. കേരളത്തിൽ അവരുടെ ആശയങ്ങൾ എളുപ്പത്തിൽ എത്തിച്ചു വോട്ടാക്കാവുന്നതേ ഉള്ളൂ . കേരള മണ്ണിൽ എളുപ്പം വേര് ഇരിക്കാവുന്ന പാർട്ടിയാണ് അവർ .പുഷ്പം പോലെ എലെക്ഷൻ ജയിക്കാനാകും . അധികം വൈകാതെ ഒവൈസി ജിയും കേരളത്തെ കുറിച്ച് കൂടുതലായി സ്റ്റഡി നടത്തുമെന്നും , ഉടനെ കേരളത്തിൽ ശക്തമായി തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു).
https://www.facebook.com/Malayalivartha
























