'ജയിപ്പിച്ചു വിട്ട ജനങ്ങള്‍ ചാപിള്ളകളെ പ്രസവിക്കുമ്പോള്‍, പോഷകാഹാരക്കുറവുമൂലം പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍, ഒരസുഖം വന്നാല്‍ ചികിത്സിക്കാന്‍ നല്ലൊരു ആശുപത്രി പോലും ഇല്ലാതിരിക്കുമ്പോള്‍, ആ ജനങ്ങള്‍ നരകയാതന അനുഭവിക്കുമ്പോള്‍, അങ്ങകലെ എന്തു കാരണത്താലായാലും നൈറ്റ്ക്ലബില്‍ കുടിച്ചുല്ലസിക്കുന്ന രാജകുമാരന്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും...' രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് യുവമോര്‍ച്ച നേതാവ് ശ്യാംരാജ്
വയനാട്ടില്‍ സ്മൃതി ഇറാനി നടത്തിയ സന്ദര്‍ശനം ഏറെ പ്രശംസ നേടിയിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും ഏറെ പേര് എത്തി. രാഹുൽ ഗാന്ധി നിശാ ക്ലബ്ബിൽ പങ്കെടുത്തതാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. ഇതിനെ മുൻനിർത്തി യുവമോര്‍ച്ച നേതാവ് ശ്യാംരാജ് രംഗത്ത് എത്തിയിരിക്കുകയാണ്. ജയിപ്പിച്ച് വിട്ട ജനങ്ങള്‍ ബുദ്ധിമുട്ടുകളും യാതനകളും അനുഭവിക്കുമ്പോള്‍ അങ്ങകലെ എന്തു കാരണത്താലായാലും നൈറ്റ്ക്ലബില്‍ കുടിച്ചുല്ലസിക്കുന്ന രാജകുമാരന്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.
ശ്യാംരാജിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
ശ്രീ രാഹുല്‍ ഗാന്ധിയ്‌ക്ക് നൈറ്റ് ക്ലബില്‍ പൊയ്‌ക്കൂടേ? അങ്ങനെയൊരു ചോദ്യം പോലും ഉദിയ്‌ക്കുന്നില്ല. കാരണം അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ചോയ്‌സ് മാത്രമാണ്.. പക്ഷേ..,,
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി പോലെ തലമുറകളായി കൈമാറി വരുന്ന ഒന്നല്ല, പാര്‍ലമെന്റംഗം എന്ന അംഗീകാരം. അതൊരു പദവിയല്ല, ജനങ്ങള്‍ ഏല്‍പിച്ച ചുമതലയാണ്, ഉത്തരവാദിത്തമാണ്.. ആ ഉത്തരവാദിത്തത്തില്‍ എന്താണദ്ദേഹം അവിടെ നിര്‍വഹിച്ചത്? അദ്ദേഹം എത്ര തവണ അവിടെ സന്ദര്‍ശിച്ചു? ഇന്ത്യയിലെ അവികസിതമായ 115 ജില്ലകളില്‍ ഒന്നാണ് വയനാട് എന്നുകൂടിയോര്‍ക്കണം.
ജയിപ്പിച്ചു വിട്ട ജനങ്ങള്‍ ചാപിള്ളകളെ പ്രസവിക്കുമ്പോള്‍, പോഷകാഹാരക്കുറവുമൂലം പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍, ഒരസുഖം വന്നാല്‍ ചികിത്സിക്കാന്‍ നല്ലൊരു ആശുപത്രി പോലും ഇല്ലാതിരിക്കുമ്പോള്‍, ആ ജനങ്ങള്‍ നരകയാതന അനുഭവിക്കുമ്പോള്‍, അങ്ങകലെ എന്തു കാരണത്താലായാലും നൈറ്റ്ക്ലബില്‍ കുടിച്ചുല്ലസിക്കുന്ന രാജകുമാരന്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും...
ഇന്ത്യയിലെ പിന്നോക്കം നില്‍ക്കുന്ന ജില്ലകളെ മുന്നോട്ടെത്തിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ (Aspirational Districts Program) ADP യുമായി ബന്ധപ്പെട്ട് ശ്രീമതി സ്മൃതി ഇറാനി വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ നൈറ്റ്ക്ലബ് വീഡിയോ പുറത്തു വന്നതും. രണ്ടു പേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ MP മാരാണ്. പ്രവര്‍ത്തിയിലെ വ്യത്യാസം പൊതുജനത്തിന് സ്വയം വിലയിരുത്താം. ആ വിലയിരുത്തലിന്റെ പ്രതിഫലനമാണ് അമേത്തിയിലെ തിരഞ്ഞെടുപ്പില്‍ കണ്ടതും.
https://www.facebook.com/Malayalivartha




















