കമ്മിഷന്റെ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ല! വളരെ സമയമെടുത്ത് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കണം.. തുറന്നടിച്ച് പത്മപ്രിയയും ബീനാപോളും

സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം ഇന്ന് ചേർന്ന് . അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഹേമ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ച യോഗം നിരാശാജനകമായിരുന്നുവെന്ന് ഡബ്ല്യുസിസി. കമ്മിഷന്റെ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്നും വളരെ സമയമെടുത്ത് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്മപ്രിയയും ബീനാപോളുമാണ് ഡബ്ല്യുസിസിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം. നിർദേശങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, റിപ്പോർട്ട് പുറത്തു വിടില്ലെന്നും ആവശ്യമുന്നയിക്കുന്നവരുടെ ഉദ്ദേശം വേറെയാണെന്നുമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
https://www.facebook.com/Malayalivartha
























