സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കും? സിപിഎമ്മിന് നെഞ്ചിടിപ്പ്! പിണറായി വിറളി വിയർത്തു...

ഇന്നലെ വളരെ നിർണായകമായ സംഭവ വികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് വയനാട് മണ്ഡലത്തിൽ. ഒന്ന് എന്നത് അവിടേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ സന്ദർശനമായിരുന്നു. അടുത്തത് സ്മൃതി ഇറാനി ഓരോ മേഖലയിലും കയറി ഇറങ്ങുമ്പോഴും കോൺഗ്രസ് തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ കലാപം നടക്കുന്ന സാഹചര്യത്തിലും രാഹുൽ ഗാന്ധി പാർട്ടി മൂഡിലാണ്.
ബിജെപി നേതാക്കൾ ഇതിനോടകം തന്നെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ കോൺഗ്രസിന് ഒരു കുലുക്കവുമില്ല എന്ന് സാരം. എന്നാലിപ്പോൾ അമേഠിയിൽ രാഹുലിനെ തറപറ്റിച്ച് സ്മൃതി വോട്ട് തൂത്ത് പെറുക്കിയപ്പോൾ ആകെ രക്ഷയുണ്ടായത് കേരളവും വയനാട്ടിലെ പാവം ജനങ്ങളുമായിരുന്നു. എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയേജനവും ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്.
വോട്ട് ചെയ്ത് പോയതിൽ പശ്ചാത്തപിക്കുന്ന ഒരുകൂട്ടം ജനതെയാണ് നമുക്ക് അവിടെ ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. അതിൽ നിന്ന് ഇനി കോൺഗ്രസിന് ഒരു ഭാവിയേ ഇല്ല എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനിടയിലാണ് ജനങ്ങൾക്ക് കേന്ദ്രമന്ത്രിയെ നന്നേ ബോധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ചില ചോദ്യങ്ങളും അവർ ചോദിച്ച് തുടുങ്ങിയിരിക്കുന്നു. കോൺഗ്രസിന്റേയും അതുപോലെ സിപിഎമ്മിൻരേയും നെഞ്ചിടിപ്പ് വർധിപ്പിച്ച ഒരു ചോദ്യം അല്ലെങ്കിൽ ആവലാതിയായിരുന്നു അത്.
എന്നാൽ, ഒരു കേന്ദ്ര മന്ത്രിയുടെ സന്ദർശനം എന്നതൊഴിച്ചാൽ ഈ സന്ദർശനത്തിന് മറ്റൊരു പ്രാധാന്യമുണ്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നടത്തുന്ന സന്ദർശനം എന്നതാണത്. ഈ പ്രാധാന്യത്തിൽ തന്നെയാണ് ബിജെപി സംസ്ഥാന നേതാക്കളും സമൃതി ഇറാനിയുടെ വരവിനെ കാണുന്നത്.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതം പഠിക്കാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഈ വിഷയം സുരേഷ് ഗോപി എംപി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ, നടത്തിയ ചർച്ചയിലാണ് സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയിൽ നിന്നും ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നു.
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യമാണ് അവർ ചോദിച്ചത്. അതിന് ഉടനടി തന്നെ മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് എത്തി. വയനാട് രാഹുലിനെതിരെ മത്സരിക്കാനില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. 'അമേത്തിയിൽ നിന്ന് ഒളിച്ചോടാൻ താൻ രാഹുൽ ഗാന്ധിയല്ല' എന്ന മറുപടിയാണ് സ്മൃതി ഇറാനി നൽകിയത്. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽനിന്ന് എങ്ങോട്ടും ഓടിപ്പോകില്ലെന്നും സ്മൃതി ഇറാനി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വയനാട് എം.പി ആയിരുന്നിട്ടും മണ്ഡലത്തിന് വേണ്ടി രാഹുൽ ഗാന്ധി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായിരുന്നു അമേഠി. നെഹ്റു കുടുംബം ഏറെക്കാലമായി പാർലമെന്റിലെത്തിയത് അമേഠി മണ്ഡലത്തിൽ നിന്ന് ജയിച്ചായിരുന്നു. 2014ൽ രാഹുലിനെതിരെ അമേഠിയിൽ മത്സരിച്ച് തോറ്റ് സ്മൃതി ഇറാനി 2019ലും രാഹുലിനെതിരെ മത്സരിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഞെട്ടിച്ച് വൻ വിജയമാണ് സ്മൃതി ഇറാനി നേടിയത്. ഈ സാഹചര്യത്തിൽ അതീവ പ്രാധാന്യത്തോടെയാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
അതേസമയം, 'ഒരു ലക്ഷത്തിലേറെ വീടുകളിൽ ഇനിയും കുടിവെള്ള കണക്ഷൻ ലഭിക്കാനുണ്ട്, ആദിവാസികൾക്കിടയിൽ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിശോധിക്കുന്നില്ല, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നില്ല, ആദിവാസികൾക്കിടയിൽ നൈപുണ്യ വികസന മേഖലയിൽ കുറവുകളുണ്ട്' ഒരു ദിവസത്തെ വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജില്ലയുടെ പോരായ്മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
രാഹുൽ ഗാന്ധി വായനാട്ടിൽ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടിലെ നിരവധി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ആദിവാസി മേഖലയിലുള്ളവർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 2023ഓടെ എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കളക്ടറുമായി സാമൂഹ്യ നീതി വകുപ്പിനോടും കേന്ദ്രമന്ത്രി പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരണം തേടി.
കേന്ദ്ര സർക്കാരിന്റെ അഭിലാഷ യുക്ത ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും വയനാടിനായി കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് സന്ദർശനത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ തനിക്ക് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
ആദിവാസികളുടെ ജീവിത സൗകര്യം വർധിപ്പിക്കണമെന്നും ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ സേവനങ്ങൾ ജില്ലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് എത്തിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
കർഷകർക്ക് നഷ്ടപരിഹാരമുൾപ്പടെ നൽകേണ്ടതുണ്ട്. കർഷകരുടെ ദുരിതങ്ങളും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ വിവരിച്ചു. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി ഉണ്ടാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്ത 57,000 കർഷകർ ജില്ലയിലുണ്ട്, സ്വന്തമായി ഭൂമിയുള്ള നിരവധ ആളുകൾ രേഖകൾ സഹിതം സ്വന്തമായി സർക്കാരിൽ നിന്ന് വീടുലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 50 വർഷമായി ഇതുതന്നെയാണ് സ്ഥിതി. ഭവന നിർമാണ പദ്ധതികൾ ഒന്നും നടപ്പാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വഴിയോരക്കച്ചവടക്കാരുടെ ആത്മനിർഭർ നിധി (PM SVANIdhi) പോലെയുള്ള നിരവധി കേന്ദ്ര ഗവൺമെന്റ് പദ്ധതികളും സ്‌കൂളിൽ പോകാത്ത പെൺകുട്ടികളുടെ പുനർപ്രവേശനത്തിനുള്ള മറ്റൊരു പദ്ധതിയെ കുറിച്ചും ജില്ലാ ഭരണകൂടത്തിന് അറിയാത്തതിനാൽ അവ നടപ്പാക്കുന്നില്ലെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2023നകം എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. അങ്കണവാടികൾ തുടങ്ങിയവയുടെ കെട്ടിടസൗകര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടികളെ മന്ത്രി പ്രശംസിച്ചു. ജില്ലയിലെ ഇതുവരെയുള്ള പ്രവർത്തന പുരോഗതിയും യോഗത്തിൽ വിശദീകരിച്ചു. എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതി ജലജീവൻ മിഷനിലൂടെ അടുത്ത വർഷത്തോടെ ലക്ഷ്യത്തിലെന്നുമെന്നും കളക്ടർ മന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha
























