തൃക്കാക്കരയിൽ തീ പാറും... ഏറ്റുമുട്ടാൻ പിസി എത്തും! മത്സരിച്ചാൽ വലിയ സ്ഥാനം... ക്രിസ്ത്യൻ ഹിന്ദു വോട്ടുകൾ പിസിക്ക്! ; ആപ്പും ട്വന്റി ട്വന്റിയും ഒറ്റക്കെട്ട്

കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പത്‌നി ഉമാ തോമസ് യു.ഡി.എഫ്. സ്‌ഥാനാര്‍ഥി. 31-ന് നടക്കുന്ന വോട്ടെടുപ്പില്‍ ചതുഷ്‌കോണമത്സരത്തിനാണു കളമൊരുങ്ങുന്നത്.
മണ്ഡലം നിലനിര്‍ത്താന്‍ പ്രിയ നേതാവിന്റെ പത്‌നിയെ തന്നെ യു.ഡി.എഫ് രംഗത്തിറക്കുമ്പോള്‍, നിയമസഭയിലെ അംഗബലം 100 തികയ്‌ക്കുമെന്ന പ്രഖ്യാപനവുമായാണ് എല്‍.ഡി.എഫ്. കച്ചമുറുക്കുന്നത്. ഇരുമുന്നണികള്‍ക്കും കനത്തവെല്ലുവിളി ഉയര്‍ത്താന്‍ എന്‍.ഡി.എയും ട്വന്റി ട്വന്റി-ആം ആദ്‌മി പാര്‍ട്ടി സഖ്യവും രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരപ്പോര് പൊടിപാറും.
ഇന്ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനമിറങ്ങുന്നതോടെ ഈയാഴ്‌ചതന്നെ സ്‌ഥാനാര്‍ഥികള്‍ പ്രചാരണരംഗത്തിറങ്ങും. 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷ്‌മപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് 31-ന്. ജൂണ്‍ മൂന്നിനു വോട്ടെണ്ണല്‍.
അന്തരിച്ച പി.ടി. തോമസിന്റെ ജനപ്രീതിയും മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കരുത്തും മറികടക്കുക എല്‍.ഡി.എഫിനു വന്‍വെല്ലുവിളിയാണ്.
അതേസമയം, ഏവർക്കും വെല്ലു വിളി ഉയർത്തുന്ന ശക്തനായ ഒരു സ്ഥാനാർത്ഥി അവിടെ പ്രത്യക്ഷപ്പെടും എന്ന സൂചനകളാണ് ഇപ്പോൾ ഉയരുന്നത്. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ അറസ്‌റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്ക് താൽപര്യമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പിസി ജോര്‍ജിനോടു ബി.ജെ.പി. നേതൃത്വം സംസാരിച്ചതായാണു സൂചന.
ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈനീക്കം. എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയും വനിതയെങ്കില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ബി.ജെ.പി. പരിഗണിക്കുന്നു. മുതിര്‍ന്നനേതാവ് എ.എന്‍. രാധാകൃഷ്‌ണനും പരിഗണനയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,000 വോട്ടാണു ബി.ജെ.പി. നേടിയത്. 15-നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. അതിനു മുമ്പ് ആറിന് കോഴിക്കോടെത്തുന്ന ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു സൂചന.
അതിനിടയിൽ, ഒരു പരീക്ഷത്തിന് ഒരുങ്ങിയിരിക്കുകയാണ് സിപിഎമ്മും. തൃക്കാക്കരയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയാകും എന്നാണ് ഉറപ്പിച്ചരിക്കുന്നത്. പുതുതലമുറയ്ക്ക് അവസരം നൽകും എന്നതിൽ ഉറച്ച് നിൽക്കുകയാണ് ഇടതുപക്ഷ സർക്കാർ.
കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ സിപിഎം നേതാക്കളുമായി സംസാരിച്ച മുഖ്യമന്ത്രി പിറണായി വിജയൻ പറഞ്ഞത് 99 എന്നത് 100 ആക്കണം എന്നായിരുന്നു. പ്രചരണം വളരെ ശക്തമായി തന്നെ മുന്നോട്ട് പോകണം ഉറപ്പായും പ്രചരണത്തിന്റെ ഭാഗമായി താൻ അവിടെ ഉണ്ടാകും എന്നതായിരുന്നു. ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
അരുൺ കുമാർ ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ബി.എ എക്കണോമിക്സ് ബിരുദവും നേടി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദ് എന്ന വിദ്യാർത്ഥി തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ദിവസങ്ങളോളം ജയിൽ വാസമനുഭവിച്ചു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ അരുൺ നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുകയാണ്.
നിലവിൽ ഫിലിപ്സ് കാർബൺ കമ്പനി എംപ്ലോയ്സ് അസോസിയേഷൻ സിഐടിയു, OEN ഇൻഡ്യ വർക്കേഴ്സ് യൂണിയൻ, ഐരാപുരം റബർ പാർക്ക് എംപ്ലോയ്സ് യൂണിയൻ എന്നി ട്രേഡ് യൂണിയനുകളുടെ പ്രസിഡണ്ടാണ് അരുൺ കുമാർ. നിലവിൽ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാനായായ അദ്ദേഹം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്.
കെ. എസ്. അരുൺ കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് തൃക്കാക്കരയിലേത്. ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് അറിയാവുന്ന മുഖമാണ്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇ.പി. ജയരാജനെ സഹായിക്കാന്‍ മന്ത്രി പി. രാജീവ്, പി.ബി. അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരെയാണു സി.പി.എം. തൃക്കാക്കരയിലേക്കു നിയോഗിച്ചിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം നേടി നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. വികസനം പറഞ്ഞ് വോട്ട് തേടുന്ന ഇടതുമുന്നണി തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരും.
സ്‌ഥാനാര്‍ഥിയായി ഉമയെ എ.ഐ.സി.സി. പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിനു കെ.വി. തോമസും ഡൊമനിക് പ്രസന്റേഷനും വിമത വെല്ലുവിളി ഉയര്‍ത്തുന്നു. കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചും പി.ടി. തോമസിനൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുമുള്ള പരിചയം, എറണാകുളം സ്വദേശിയെന്ന ആനുകൂല്യം എന്നീ ഘടകങ്ങള്‍ ഉമയ്‌ക്കു വോട്ടാകുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്. നേതൃത്വം.
സഹതാപ തരംഗംകൊണ്ടു മാത്രം ജയിക്കാനാവില്ലെന്നു ഡൊമനിക് പ്രസന്റേഷന്‍ തുറന്നടിച്ചതു വിമത നീക്കമായി കാണുന്നില്ലെന്നു നേതൃത്വം പറയുമ്പോഴും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ഡൊമനിക്കിനെ ഉമ്മന്‍ ചാണ്ടി ഫോണില്‍ ബന്ധപ്പെട്ട് അനുനയനീക്കം നടത്തി. പരോക്ഷമായെങ്കിലും സി.പി.എമ്മിന് അനുകൂലമായ നിലപാടാണു കെ.വി. തോമസിന്റേത്. വികസന രാഷ്‌ട്രീയത്തിനൊപ്പമാണു താനെന്ന വാക്കുകളിലൂടെ അദ്ദേഹം അതിന് അടിവരയിടുന്നു.
ഒപ്പം മണ്ഡലത്തില്‍ ശക്‌തമായ വേരുകളുള്ള ട്വന്റി ട്വന്റിയാകട്ടെ ആം ആദ്‌മി പാര്‍ട്ടിയുമായി ചേര്‍ന്നാണു മത്സരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍, ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം 15-നു കിഴക്കമ്പലത്ത് നടക്കും.
https://www.facebook.com/Malayalivartha
























