പി.സി ഇനി ബിജെപിയിൽ? അമിത് ഷായുടെ കട്ടസപ്പോർട്ട്.... ഞെട്ടൽ! ഇനി കേന്ദ്രത്തിലേക്ക്! പി.സി ജോർജിനെ മുൻ നിർത്തി ബിജെപി

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തോടെ പി.സി.ജോര്‍ജിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ സ്ഥിതിക്ക് പി.സിക്ക് ഇനി ബി.ജെ.പി അഭയം നല്‍കിയേക്കും എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ഇത് അല്ലാതെ ഇനി മറ്റൊരു പോംവഴിയും മുന്നിൽ കാണുന്നുമില്ല.
പണ്ട് ഒരിക്കല്‍ ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള അദ്ദേഹം തനിച്ചു നില്‍ക്കുന്നതിനിടയിലാണ് ഒറ്റ പ്രസംഗത്തോടെ ബി.ജെ.പി ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുന്നത്. തങ്ങളുടെ നേതാക്കള്‍ ഉറക്കെപ്പറയാന്‍ മടിച്ചത് ജോര്‍ജ് തുറന്നു പറഞ്ഞെന്നു പറയുന്ന ബി.ജെ.പി. പ്രവര്‍ത്തകരുടെ വികാരം ജോര്‍ജിനൊപ്പമാണ്. 15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പി.സി. ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും എന്ന സൂചനയും പല രാഷ്ട്രീയ നിരീക്ഷകരും പങ്കുവയ്ക്കുന്നുണ്ട്.
മധ്യകേരളത്തില്‍ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ അണിനിരത്തിയുള്ള പാര്‍ട്ടി രൂപീകരിക്കുന്നതുളള നീക്കങ്ങള്‍ക്കും ബി.ജെ.പിയുടെ പിന്തുണയുണ്ട്. ഹിന്ദു ഇതര വോട്ട് ബാങ്ക് ലാക്കാക്കിയാലേ തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കാൻ സാധിക്കൂ. അത് ലക്ഷ്യം വയ്ക്കുന്നതും പിസിയിലൂടെയാണ്.
നിലവില്‍ മധ്യകേരളത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസും വിവിധ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്. ഇതിലൊരു വീതം ക്രിസ്‌ത്യന്‍ പാര്‍ട്ടിയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞാന്‍ എന്‍.ഡി.എയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താം എന്നാണ് ബി.ജെ.പി. ഘടകം കണക്കുകൂട്ടുന്നത്.
കേരളത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക് മാത്രം 45 ശതമാനത്തോളം വോട്ടുകളുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുൾപ്പെടെ.അവിടെ ബാക്കിവരുന്ന ഹിന്ദുവോട്ടുകൾ പൂർണതോതിൽ സമാഹരിച്ചാലേ കടന്നുകയറ്റം സാദ്ധ്യമാകൂ. ഇടതുപാർട്ടികൾക്കും കോൺഗ്രസിനും ഇപ്പോഴും ശക്തിയുള്ള കേരളത്തിൽ ആ ഹിന്ദുവോട്ടുകൾ മുഴുവനായും ബി.ജെ.പി പെട്ടിയിലേക്ക് എത്തിക്കാനാവില്ല.
ബി.ഡി.ജെ.എസ് വഴി പിന്നാക്കവോട്ടുകൾ പരമാവധി അനുകൂലമാക്കാൻ ശ്രമം നടന്നെങ്കിലും ഇപ്പോഴും നല്ലതോതിൽ സി.പി.എമ്മിനും കുറേയൊക്കെ യു.ഡി.എഫിനും പിന്നാക്കവോട്ടുകളിലുള്ള സ്വാധീനം മങ്ങിയിട്ടില്ലാത്തതിനാൽ അതും പൂർണതോതിൽ വിജയിച്ചില്ല. എന്നാൽ, സമീപകാലത്തായി ക്രിസ്ത്യാനികൾക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കരിലെ ഒരു തീവ്രവിഭാഗത്തിൽ മുസ്ലിം വിദ്വേഷം ശക്തിപ്പെടുന്നുണ്ട്.
ഈ തീവ്രക്രിസ്ത്യൻ വിഭാഗത്തിന്റെ സ്വാധീനം ക്രൈസ്തവസമൂഹത്തെയാകെ സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് നവമാദ്ധ്യമങ്ങളുടെ ഇടപെടലുകളുണ്ടാവുന്നു. ലവ് ജിഹാദ് പോലുള്ള ആക്ഷേപങ്ങളൊക്കെ കത്തോലിക്ക വിഭാഗത്തിനിടയിൽ മുസ്ലിങ്ങൾക്കെതിരെ ശക്തിപ്പെടുന്നത് കാണാതിരിക്കാനാവില്ല. ഇത്തരം തീവ്രവിഭാഗക്കാരെ തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തിൽ പോലും അതിഥികളായി ക്ഷണിച്ചതും നാം കണ്ടു.
ലൈംഗിക പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്. വിധി പുറത്ത് വരുന്നതിന് മുന്നേ തന്നെ അതിശക്തമായ പിന്തുണയാണ് പിസി ബിഷപ്പിന് നൽകിയത്. ഇത് വിശ്വാസികൾക്കിടയിൽ വിലിയ ഓളം അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി.
കേരളത്തിലെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി കുറച്ചധിക കാലമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയാക്കിക്കൊണ്ടു നടത്തിയ നീക്കവും കാര്യമായ ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ പി.സി ജോര്‍ജിനെ ഉപയോഗിച്ച് ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ വരുതിയിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജോര്‍ജിനെ കാത്തിരിക്കുന്നത് വലിയ പദവികളാണെന്നാണു സൂചന. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ഇല്ലെങ്കിൽ കാര്യമായി പരിഗണിക്കും എന്ന കാര്യം ബിജെപിയുടെ ഉറപ്പാണ്. അതിനുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. അതുകൊണ്ട് പിസിയെ സംബന്ധിച്ച് ഇതൊരു വമ്പൻ ഓഫർ തന്നെയായിരിക്കും.
കാസ അടക്കമുള്ള ക്രിസ്‌ത്യന്‍ സംഘടനകള്‍ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അവരാരും രാഷ്‌ട്രീയ പാര്‍ട്ടിയല്ല. പിസിക്ക് ശക്തമായ പിന്തുണ അറിയിച്ച് നിൽക്കുന്ന സംഘടനയാണ് കാസ. ഇവരെയെല്ലാം ഉള്‍പ്പെടുത്തി രാഷ്‌ട്രീയ പാര്‍ട്ടിയുടെ രൂപീകരണമാണു ബി.ജെ.പി.ലക്ഷ്യമിടുന്നത്. ലവ് ജിഹാദ് പോലെയുള്ളവയെ എതിർക്കാൻ ഒറ്റക്കെട്ടായി പോരാടാം എന്ന സന്ദേശമാകും അവർ മുന്നോട്ട് വയ്ക്കുന്നതും.
വർഗീയ - വിധ്വസംക ശക്തികളെ ചെറുക്കാൻ മറ്റൊരു പ്രബല ശക്തി വേണമെന്ന തിരിച്ചറിവ് പലർക്കും ഉണ്ടായി തുടങ്ങി എന്ന് ക്രിസ്തീയ സംഘടനകൾ പറയാറുണ്ട്. അത് സാക്ഷാൽകാരം പിസിയിലൂടെ സംഭവിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. തെക്കന്‍ കേരളത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘടനയില്‍ പെന്തക്കോസ്‌ത് വിഭാഗങ്ങളെയും സഹകരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ക്രിസ്‌ത്യന്‍ സംഘടനകളുടെ സഹായത്തോടെ ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം നടക്കുന്നത്. ഈ രണ്ട് ഗ്രൂപ്പുകളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാനും എന്‍ഡിഎയിൽ എത്തിക്കാനുമാണു ലക്ഷ്യമിടുന്നത്.
ജോർജിന്റെ സ്ഥലം കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ്. വളരെ സെൻസിറ്റീവായ സ്ഥലം. എസ്.ഡി.പി.ഐ പോലുള്ള മുസ്ലിം തീവ്രസംഘടനകൾക്കൊക്കെ ശക്തിയുള്ള പ്രദേശം. വാഗമൺ ഒക്കെ ഇതിനോടടുത്ത സ്ഥലങ്ങളാണ്. ഏറെ വിവാദം സൃഷ്ടിച്ച സിമി ക്യാമ്പൊക്കെ ചർച്ചയായതാണ്.
പാലാ ബിഷപ്പിന്റെ പ്രദേശവും ഈരാറ്റുപേട്ട, പാലാ മേഖലയിലായത് കാരണം പി.സി.ജോർജിനെ സ്വാധീനിച്ച ഘടകങ്ങൾ ഏറിയോ കുറഞ്ഞോ അദ്ദേഹത്തെയും സ്വാധീനിക്കാതിരിക്കില്ലല്ലോ. നാർകോട്ടിക് ജിഹാദ് പരാമർശം അദ്ദേഹത്തിൽ നിന്ന് അടുത്തകാലത്തുണ്ടായതും വലിയ വിവാദങ്ങൽക്ക് തിരികൊളുത്തിയിരുന്നു.
കോട്ടയത്തെ തന്നെ മറ്റ് കത്തോലിക്കാ സ്വാധീന മേഖലകളിൽ ഇല്ലാത്ത തരം തീവ്രനില ഈരാറ്റുപേട്ട മേഖലയിലുണ്ടായതിന് പ്രദേശത്തെ സാമൂഹ്യപരിസ്ഥിതി തന്നെയാണ് കാരണം. കഴിഞ്ഞ ദിവസം ജാമ്യം നേടി വീരപരിവേഷത്തോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ ജോർജിന് അരുവിത്തുറ പള്ളിവികാരി വീട്ടിലെത്തി ഐക്യദാർഢ്യമർപ്പിച്ചതൊന്നും നിസ്സാരമായി തള്ളാവുന്നതല്ല.
ജോർജ് ഈരാറ്റുപേട്ട ഉൾപ്പെട്ട പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച് എം.പിയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിന് ബി.ജെ.പി പിന്തുണയുണ്ടായാൽ ഗുണമാകുമെന്ന് കരുതുന്നു. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ ഈ പ്രദേശത്ത് നിന്ന് വലിയ തോതിൽ വോട്ടു നേടിയതാണ്. ശബരിമല യുവതീ പ്രവേശന വിവാദമൊക്കെ വലിയ തോതിൽ ധ്രുവീകരണത്തിന് വിത്തുപാകിയ പ്രദേശമാണിത്. അതുകൊണ്ട് ഇനി കാര്യങ്ങൾ ഏറെ കുറേ കാത്തിരുന്ന് കാണണം.
https://www.facebook.com/Malayalivartha
























