'അവർക്ക് വേറെ ഉദ്ദേശം'! WCCക്കെതിരെ വാളെടുത്ത് മന്ത്രി സജി ചെറിയാൻ... ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല...

ഇന്ന് സിനിമാ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ട് ഒരു മന്ത്രി തല ചർച്ച സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട്, അല്ലെങ്കിൽ അതിലെ കാര്യങ്ങൾ പരസ്യപ്പെടുത്താനുള്ള ചില നീക്കങ്ങളാണ് WCCയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ഒടുവിൽ മന്ത്രിയുമായി തെറ്റിപിരിയുന്ന സാഹചര്യമാണ് സംഭവിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ.
റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം മറ്റ് പലതാണെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കും. സിനിമാ മേഖല സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഹേമ കമ്മിറ്റിയുടെ കരട് നിർദേശങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
റിപ്പോർട്ട് പുറത്തു വിടുന്നതിലല്ല മറിച്ച് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയിട്ടുള്ള നിർദേശങ്ങൾ നടപ്പിലാക്കുന്നതിലായിരിക്കും സർക്കാർ പ്രാധാന്യം നൽകുക. രഹസ്യാത്മകമായി സൂക്ഷിക്കും എന്നറിഞ്ഞ് പലരും മൊഴികൾ നൽകിയിരിക്കുന്നതെന്ന സാഹചര്യത്തിലാണ് കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്തുവിട്ടു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കുക, തുല്യവേതനം ഉറപ്പാക്കുക, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും കർശനമായി നിരോധിക്കുക, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടു വരുമെന്നും സാംസ്‌കാരിക വകുപ്പ് പറയുന്നു.
സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. ഇന്നത്തെ യോഗത്തിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കും. സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു.
സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ.
https://www.facebook.com/Malayalivartha
























