ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഞെട്ടുമെന്ന് തൃക്കാക്കരയില്‍ പിണറായിയുടെ മറിമായം അപ്രതീക്ഷിത ട്വിസ്റ്റ് സഭവിക്കും

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചില്ല എന്നാണ് സിപിഎം പറയുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് ലഭിക്കുന്ന വിവരം. കെ എസ് അരുണ്‍ കുമാറിനായി നടത്തി വന്നിരുന്ന ചുവരെഴുത്തുകള്‍ നിര്‍ത്തി. ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ അതും കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ ഞെട്ടിക്കുന്നൊരു സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇറക്കാന്‍ പോകുന്നത്. കെ എസ് അരുണ്‍ കുമാറിന്റെയും കെവി തോമസോ കെവി തോമസിന്റെ മക്കളുടെയും പേരുകളാണ് ആദ്യം കേട്ടിരുന്നത് എങ്കിലും. അവരല്ല സ്ഥാനാര്‍ത്ഥികള്‍ എന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചില്ല എന്ന് ഇപി ജയരാജന്‍ തന്നെ നേരിട്ടെത്തി പറഞ്ഞത്. എന്തായാലും കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന ഒരു നേതാവ് തൃക്കാക്കരയില്‍ സിപിഎം പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ വരുന്നത്. ഈ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള സൂചനകളും പുറത്തുവന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൃക്കാക്കരയില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും വമ്പന്‍ സപ്രൈസാകും. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണ് കരുക്കള്‍ നീക്കിയത്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതില്‍ കെവി തോമസിനും നിര്‍ണ്ണായക പങ്കുണ്ട്. വികസന രാഷ്ട്രീയം ചര്‍ച്ചയാക്കുന്നതിനൊപ്പം ലത്തീന്‍ ക്രൈസ്തവ വോട്ടുകളും പെട്ടിയിലെത്തിക്കാന്‍ സപ്രൈസിലൂടെ സിപിഎം ശ്രമിക്കും.
ഉമാ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ കരുതലോടെയാണ് സിപിഎം ഓരോ ചുവടും നീങ്ങുന്നത്. സിപിഎമ്മില്‍ നിന്നൊരു സ്ഥാനാര്‍ത്ഥിക്ക് പിടി തോമസ് സഹതാപ തരംഗത്തെ അതിജീവിക്കാന്‍ കഴിയില്ല. ഇതു കൂടി മനസ്സിലാക്കിയാണ് എതിര്‍ ക്യാമ്പിലേക്ക് ചൂണ്ടിയിട്ടത്. കുമ്പളങ്ങിയിലെ തിരുത മീനിനെ പിടിക്കുന്ന വൈഭവത്തോടെ കെവി തോമസ് സിപിഎമ്മിന് വേണ്ടി ആ ലക്ഷ്യം കൈയത്തി നേടിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. ജില്ലാ കമ്മറ്റിയും മറ്റും അരുണ്‍കുമാറിനൊപ്പമാണ്. എന്നാല്‍ നിയമസഭയില്‍ സെഞ്ച്വറി അടിക്കാന്‍ ഇറക്കുമതി താരത്തെ ഇറക്കുകയാണ് പിണറായിയും കോടിയേരിയും. സഭയുടെ പിന്തുണ ഉറപ്പാക്കി മത്സരിക്കാനാണ് സ്ഥാനാര്‍ത്ഥിക്ക് താല്‍പ്പര്യം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. അതിനിടെ സഭാ നേതൃത്വത്തെ കൈയിലെടുത്ത് സിപിഎമ്മിനെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസും നീക്കം സജീവമാക്കുന്നുണ്ട്.
നാളെ ഇടതു മുന്നണി യോഗം ചേരുന്നുണ്ട്. സിപിഎമ്മിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയായതു കൊണ്ടാണ് ഇടതു പക്ഷത്തെ കൂടി കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. ഈ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് മറുനാടനോടും പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വരുന്നത് ഊഹാപോഹം മാത്രമെന്ന് രാജീവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. നേരത്തെ കെ എസ് അരുണ്‍കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ സര്‍പ്രൈസിന് സാധ്യതയുണ്ടെന്നാണ് രാജീവും നല്‍കുന്ന സൂചന. അരുണ്‍കുമാറിനേയും സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നുണ്ട്. ഇടതു കണ്‍വീനറായ ഇപി ജയരാജനും സ്ഥാനാര്‍ത്ഥിയാരെന്ന് പുറത്തു പറയുന്നില്ല. അതിനിടെയാണ് നിര്‍ണ്ണായക സൂചനകള്‍ മറുനാടന് ലഭിക്കുന്നത്. മന്ത്രിയായിരുന്ന നേതാവാകും മത്സരത്തിന് എത്തുക. നാളെ ഇടതു സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രഖ്യാപിക്കും.
തൃക്കാക്കരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ സിപിഎം തയ്യാറെടുക്കുന്നുവെന്ന് മറുനാടന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ വരുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയാകും ആ സസ്‌പെന്‍സ് സ്ഥാനാര്‍ത്ഥിയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വികസന രാഷ്ട്രീയം ചര്‍ച്ചയാക്കി സിപിഎം അണികളില്‍ ആവേശമുണ്ടാക്കാനാണ് ഇത്. കെവി തോമസിന്റെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കുന്ന തരത്തില്‍ മാധ്യമ വാര്‍ത്തകളെത്തിയത്. എന്നാല്‍ സിപിഎം ഔദ്യോഗികമായി ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെയാണ് പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് പി രാജീവ് മറുനാടനോട് പറയുന്നത്. അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അട്ടിമറിയിലൂടെ തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം മുമ്പോട്ട് വയ്ക്കുക എന്നാണഅ സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനം എടുത്തിട്ടുണ്ട്. കോടിയേരിയാണ് സ്ഥാനാര്‍ത്ഥിയെ പിണറായിക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ന് തന്നെയാണ് സൂചന. അരുണ്‍കുമാറിന്റെ പേര് ചാനലുകള്‍ സ്ഥാനാര്‍ത്ഥിയുടേതായി എഴുതി കാട്ടിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിഷേധത്തിലാണ്.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഈ നേതാവിനോട് വ്യക്തിപരമായ താല്‍പ്പര്യമുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാകും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തൃക്കാക്കരയില്‍ സജീവമാണ്. ജയരാജനാകും പ്രചരണത്തിന് നേതൃത്വം നല്‍കുക. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ല കമ്മിറ്റിയംഗം കെ എസ് അരുണ്‍ കുമാര്‍, കൊളേജ് അദ്ധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വന്നതോടെ കോണ്‍ഗ്രസിലുണ്ടായ അനൈക്യം മുതലെടുത്ത് കൂടിയാകും ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കേരള നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയില്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.
യുഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്, എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്പോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കും.
https://www.facebook.com/Malayalivartha





















