പള്‍സര്‍ സുനി കാവ്യയ്ക്ക് നൽകിയ കവറിൽ ആ വീഡിയോ? നേരിൽ കണ്ട സാഗറിനെ തൂക്കി പോലീസ്.. പത്മസരോവരത്തിൽ കൂട്ട നിലവിളി

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച് സംഘം. പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ചോദ്യം ചെയ്യാൻ ബാക്കിയുള്ളവരെ ഉടൻ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഏകദേശം 12 ഓളം പേരെ ചോദ്യം ചെയ്യാനുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ കൂറ് മാറിയ സാക്ഷികളേയും ചോദ്യം ചെയ്തേക്കുമെന്നുള്ള സൂചനകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ മൊഴി മാറ്റിയ സാക്ഷിയായ സാഗര്‍ വിന്‍സന്റിനെ പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സാഗര്‍ വിന്‍സന്റ് ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലാണുള്ളതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.
കേസിലെ മുഖ്യ സാക്ഷിയാണ് സാഗർ വിൻസെന്റ്. നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു ആലപ്പുഴ സ്വദേശിയായ സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി ഒരു കവര്‍ കൈമാറുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു സാഗർ ആദ്യം നൽകിയ മൊഴി.
സാഗര്‍ അന്ന് ഇക്കാര്യം തന്റെ കാമുകിയായ ഷാരോണിനോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ കാമുകി പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. അതേസമയം കോടതിയിൽ സാഗർ മൊഴി മാറ്റി. എന്നാൽ സ്വാധീനം ചെലുത്തി സാഗറിനെ കൊണ്ട് മൊഴിമാറ്റിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം വ്യാജ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സാഗർ ഇതിനിടയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സാഗർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി ചോദ്യം ചെയ്യലിനായി സാഗറിനെ അന്വേഷണ സംഘത്തിന് വിളിപ്പിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം സാഗറിനെ കൂടാതെ കാവ്യ മാധവനേയും മറ്റ് 12 പേരേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. 12 പേരെ വിളിപ്പിക്കുമെങ്കിലും ഇത് ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ല. നേരത്തേ കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകിയെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. കോടതിയിലെ രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.
കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യണം എന്ന ഉറച്ച നിലപാടിലാണ് അന്വേഷണം സംഘം. സാക്ഷി എന്ന നിലയിലാണ് കാവ്യയെ ചോദ്യം തെയ്യാൻ അന്നേഷണ സംഘം ഒരുങ്ങുന്നത്. നേരത്തേ പുറത്തുവന്ന പല ശബ്ദ രേഖകളിലും കാവ്യ മാധവന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളിലും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്താനാണ് പോലീസ് ശ്രമം.
മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് നൽകിയ ഓഡിയോയിലും കാവ്യയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാവ്യയേയും ബാലചന്ദ്രകുമാറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ആലോചിക്കുന്നത്. നേരത്തേ കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയെങ്കിലും അവർ ഹാജരായിരുന്നില്ല.
സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്യണമെന്നതായിരുന്നു കാവ്യയുടെ ആവശ്യം. ഇത് പോലീസ് അംഗീകരിച്ചിരുന്നില്ല. ഇനിയും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയാലും ദിലീപിന്റെ വീടായ പദ്മസരോവരത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്യണം എന്ന ആവശ്യം കാവ്യ ആവർത്തിച്ചേക്കും.
അത്തരമൊരു ആവശ്യം ഉയർന്നാൽ പോലീസ് എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. ഇതിനുള്ള സൗകര്യം വീട്ടിലില്ലെന്നാണ് പോലീസ് നിലപാട്. മാത്രമല്ല സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.എന്നാൽ കേസന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കാൻ ദിവസങ്ങളേ ഇനി ഉള്ളൂ എന്നിരിക്കെ ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടാൽ അന്വേഷണത്തിന് തിരിച്ചടിയായേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha





















