കേരളത്തെ മുക്കാൻ കൊടും മഴ അടുത്ത മണിക്കൂറുകളിൽ അത് സംഭവിക്കും..ഈ ജില്ലകൾ കരുതി ഇരിക്കണം

തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. ഇന്ന് തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. മേയ് ആറോടെ ഇത് ന്യൂനമർദമാകാനും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാനും ഇടയുണ്ട്.
മേയ് 4 മുതൽ 6 വരെ കേരളത്തിൽ മണിക്കൂറിൽ 30-40 കി.മീ വരെ വേഗമുള്ള ശക്തമായ കാറ്റിനും, മേയ് 4 മുതൽ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കാറ്റും മഴയും മിന്നലും ഒരുമിച്ചു സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
അതേ സമയം, കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂന മർദ്ദ സാധ്യത ഉണ്ടെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് എന്നീ തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സം ഉണ്ടാകില്ല.
2022 ഏപ്രിൽ 4 മുതൽ 5 വരെ മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നുള്ള മേഖലകളിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമെ, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















