അരുൺകുമാർ മത്സരിക്കില്ല? ഉമയോട് ഏറ്റുമുട്ടാൻ കൊമ്പനെ ഇറക്കി സിപിഎം.. തൃക്കാക്കരയിൽ തീ പാറും

തൃക്കാക്കരയിൽ വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോഴും വിവാദങ്ങൾ ഒഴിവാക്കാൻ ഇനി ഈ മാസം കെ റെയിൽ കല്ലിടൽ ഉണ്ടാകില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് ഇത്. കെ റെയിൽ പ്രതിഷേധങ്ങളും പൊലീസ് നടപടിയും പ്രചരണ സമയത്ത് ചർച്ചയാകാതിരിക്കാനാണ് നീക്കം. ഇതിനുള്ള നിർദ്ദേശം കെ റെയിലിന് സർക്കാർ തലത്തിൽ നിന്നും അനൗദ്യോഗികമായി കിട്ടി കഴിഞ്ഞു. കല്ലിടൽ തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെ റെയിൽ ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്.
തൃക്കാക്കരയിൽ കെ എസ് അരുൺകുമാര് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ പുറത്തുവന്നത്.എന്നാൽ കെ എസ് അരുൺ കുമാറോ കെവി തോമസോ കെവി തോമസിന്റെ മക്കളോ സ്ഥാനാർത്ഥിയാകില്ല. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന നേതാവ് തൃക്കാക്കരയിൽ സിപിഎം പിന്തുണയോടെ മത്സരിക്കും എന്നാണ് ഏറ്റവും പുതിയതായി സി പി എം അറിയിച്ചിരിക്കുന്നത്.
ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള വ്യക്തമായ സൂചന മറുനാടന് കിട്ടി. തൃക്കാക്കരയിൽ വമ്പൻ സപ്രൈസാകും കോൺഗ്രസിന് സിപിഎം നൽകുക. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണ് കരുക്കൾ നീക്കിയത്. സ്ഥാനാർത്ഥിയെ കണ്ടെത്തിയതിൽ കെവി തോമസിനും നിർണ്ണായക പങ്കുണ്ട്. വികസന രാഷ്ട്രീയം ചർച്ചയാക്കുന്നതിനൊപ്പം ലത്തീൻ ക്രൈസ്തവ വോട്ടുകളും പെട്ടിയിലെത്തിക്കാൻ സപ്രൈസിലൂടെ സിപിഎം ശ്രമിക്കും.
ഉമാ തോമസാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്നതിനാൽ കരുതലോടെയാണ് സിപിഎം ഓരോ ചുവടും നീങ്ങുന്നത്. സിപിഎമ്മിൽ നിന്നൊരു സ്ഥാനാർത്ഥിക്ക് പിടി തോമസ് സഹതാപ തരംഗത്തെ അതിജീവിക്കാൻ കഴിയില്ല. ഇതു കൂടി മനസ്സിലാക്കിയാണ് എതിർ ക്യാമ്പിലേക്ക് ചൂണ്ടിയിട്ടത്. കുമ്പളങ്ങിയിലെ തിരുത മീനിനെ പിടിക്കുന്ന വൈഭവത്തോടെ കെവി തോമസ് സിപിഎമ്മിന് വേണ്ടി ആ ലക്ഷ്യം കൈയത്തി നേടിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. ജില്ലാ കമ്മറ്റിയും മറ്റും അരുൺകുമാറിനൊപ്പമാണ്.
എന്നാൽ നിയമസഭയിൽ സെഞ്ച്വറി അടിക്കാൻ ഇറക്കുമതി താരത്തെ ഇറക്കുകയാണ് പിണറായിയും കോടിയേരിയും. സഭയുടെ പിന്തുണ ഉറപ്പാക്കി മത്സരിക്കാനാണ് സ്ഥാനാർത്ഥിക്ക് താൽപ്പര്യം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. അതിനിടെ സഭാ നേതൃത്വത്തെ കൈയിലെടുത്ത് സിപിഎമ്മിനെ ഞെട്ടിക്കാൻ കോൺഗ്രസും നീക്കം സജീവമാക്കുന്നുണ്ട്.
നാളെ ഇടതു മുന്നണി യോഗം ചേരുന്നുണ്ട്. സിപിഎമ്മിന് പുറത്തു നിന്നുള്ള സ്ഥാനാർത്ഥിയായതു കൊണ്ടാണ് ഇടതു പക്ഷത്തെ കൂടി കാര്യങ്ങൾ ധരിപ്പിക്കുന്നത്. ഈ യോഗത്തിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് മറുനാടനോടും പറഞ്ഞിരുന്നു. മാധ്യമങ്ങളിൽ വരുന്നത് ഊഹാപോഹം മാത്രമെന്ന് രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
നേരത്തെ കെ എസ് അരുൺകുമാറിനെ സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ സർപ്രൈസിന് സാധ്യതയുണ്ടെന്നാണ് രാജീവും നൽകുന്ന സൂചന. അരുൺകുമാറിനേയും സ്ഥാനാർത്ഥിയായി സിപിഎം പരിഗണിക്കുന്നുണ്ട്. ഇടതു കൺവീനറായ ഇപി ജയരാജനും സ്ഥാനാർത്ഥിയാരെന്ന് പുറത്തു പറയുന്നില്ല. അതിനിടെയാണ് നിർണ്ണായക സൂചനകൾ മറുനാടന് ലഭിക്കുന്നത്. മന്ത്രിയായിരുന്ന നേതാവാകും മത്സരത്തിന് എത്തുക. നാളെ ഇടതു സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിക്കും.
തൃക്കാക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ സിപിഎം തയ്യാറെടുക്കുന്നുവെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥി തൃക്കാക്കരയിൽ വരുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാകും ആ സസ്‌പെൻസ് സ്ഥാനാർത്ഥിയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വികസന രാഷ്ട്രീയം ചർച്ചയാക്കി സിപിഎം അണികളിൽ ആവേശമുണ്ടാക്കാനാണ് ഇത്.
കെവി തോമസിന്റെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുന്ന തരത്തിൽ മാധ്യമ വാർത്തകളെത്തിയത്. എന്നാൽ സിപിഎം ഔദ്യോഗികമായി ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെയാണ് പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് പി രാജീവ് മറുനാടനോട് പറയുന്നത്. അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അട്ടിമറിയിലൂടെ തൃക്കാക്കര പിടിച്ചെടുക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് സിപിഎം മുമ്പോട്ട് വയ്ക്കുക എന്നാണഅ സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനം എടുത്തിട്ടുണ്ട്.
കോടിയേരിയാണ് സ്ഥാനാർത്ഥിയെ പിണറായിക്ക് മുമ്പിൽ അവതരിപ്പിച്ചത്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന് തന്നെയാണ് സൂചന. അരുൺകുമാറിന്റെ പേര് ചാനലുകൾ സ്ഥാനാർത്ഥിയുടേതായി എഴുതി കാട്ടിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിഷേധത്തിലാണ്.
https://www.facebook.com/Malayalivartha





















