മുന്‍ ജനപ്രതിനിധി എങ്ങനെ ഒളിവില്‍ പോകും പൊലീസിനെ നാണം കെടുത്തി കോടതി നാളെ വീണ്ടും അറസ്റ്റോ? ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍

ഹിന്ദു മഹാ സമ്മേളത്തിലെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഇന്ന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ പോകുകയാണ്. തിരുവനന്തപുരത്തെ കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലാണെന്നാണ് വിവരം.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. മുസ്!ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോര്‍ജ് മുസ്!ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
ഹിന്ദു സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.
അതേസമയം പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമായതിനാലെന്ന് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരം ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്.
ഒരു മുന്‍ എംഎല്‍എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടതെന്ന കാര്യം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിക്കു കഴിയുമെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും മാത്രമേ റിപ്പോര്‍ട്ടിലുള്ളൂ. ഇക്കാരണത്താല്‍ ജാമ്യം അനുവദിക്കുന്നു എന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആശ കോശിയുടെ ഉത്തരവില്‍ പറയുന്നത്. ഒരു മുന്‍ ജനപ്രതിനിധി ഒളിവില്‍ പോകുമെന്നു വിശ്വസിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.
പൊലീസ് സമര്‍പ്പിക്കേണ്ട ചെക്ക് ലിസ്റ്റില്‍ സാധാര ഗതിയില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ പാലിക്കേണ്ട അഞ്ച് കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഇതു കാണുന്നില്ലെന്നു കോടതി മൂന്നു പേജുള്ള ഉത്തരവില്‍ പറയുന്നു. 2022 ഏപ്രില്‍ 29ന് പി.സി.ജോര്‍ജ് നടത്തിയെന്നു പറയുന്ന പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ മുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇക്കാരണത്താല്‍ പ്രതിയുടെ പ്രായവും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രതിയെ ജയിലില്‍ കിടത്തിയാല്‍ ജീവന് ആപത്താണ് എന്ന കാര്യവും പരിഗണിച്ചു ജാമ്യം അനുവദിക്കുന്നതായി വിധിയില്‍ പറയുന്നു.
പി.സി.ജോര്‍ജിന് അറസ്റ്റ് ചെയ്ത് ദിവസം ജാമ്യം അനുവദിച്ചതില്‍ വിവാദം പടരുമ്പോളാണ് പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പുറത്തുവന്നത്. സ്വമേധയാ കേസെടുത്ത തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് മേയ് 1നു പുലര്‍ച്ചെ അഞ്ചോടെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസിന്റെ നടപടി. വ്യാഴാഴ്ച, തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഫോര്‍ട്ട് പൊലീസ് അപേക്ഷ നല്‍കുക. മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം പിസി മറ്റു ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ നല്‍കിയ സ്വീകരണച്ചടങ്ങിനെത്തിയ പി.സി.ജോര്‍ജിനെ എ.ഐ.വൈ.എഫ്. കരിങ്കൊടി കാട്ടി. പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ അസോസിയേഷനും ഹിന്ദു ഐക്യവേദി ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിതോടെ സംഘര്‍ഷാവസ്ഥയായി. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം.
ജോര്‍ജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്പോള്‍ ഒരു വിഭാഗം എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റില്‍ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കി. ഇതോടെ കാസയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകര്‍ സംഘടിച്ച് എ.ഐ. വൈ.എഫിനെതിരെ പ്രതിഷേധിച്ചു. പൊലീസ് ഇരുകൂട്ടര്‍ക്കും ഇടയില്‍ നിന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. ഇതിനിടെ ഹാളിലേക്കുള്ള ഗേറ്റ് അടച്ചു. ഇതേച്ചൊല്ലി കാസ, ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.
തുടര്‍ന്ന് നടന്ന യോഗത്തില്‍ രാജ്യത്ത് ലവ് ജിഹാദുണ്ടെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. 40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇത് തന്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാന്‍ വിധിച്ചവരില്‍ രണ്ട് പേര്‍ തന്റെ അയല്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, ബി.ജെ.പി. സംസ്ഥാന വക്താവ് എന്‍.കെ.നാരായണന്‍ നമ്പൂതിരി, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം,അഡ്വ. പി.പി.ജോസഫ്, കാസഡോ, കെവിന്‍ പീറ്റര്‍, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha





















