കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊടി ഇടിഞ്ഞ് വീണ് തൊഴിലാളിയെ കാണാനില്ല.... രണ്ടു അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊടി ഇടിഞ്ഞ് വീണ് തൊഴിലാളിയെ കാണാനില്ല.... രണ്ടു അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു.
എഴുകോണ്‍ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറിനെ (47) ആണ് കാണാതായത്. കിണര്‍ വൃത്തിയാക്കിയതിനുശേഷം തിരിച്ചുകയറുമ്പോള്‍ തൊടികളിടിഞ്ഞു വീഴുകയായിരുന്നു. പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപത്തായി സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.
കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടുപേരും കിണര്‍ വൃത്തിയാക്കാന്‍ ആരംഭിച്ചത്. വെള്ളം വറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ അടിയിലെ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു. വൈകുന്നേരം ആറോടെ രണ്ടു അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അതേ തുടര്‍ന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
" f
https://www.facebook.com/Malayalivartha





















