ഒരു കൊടി കൊണ്ട് ഇത്രയുമൊക്കെ സാധിക്കുമോ? ചാരുംമൂടില്‍ കോണ്‍ഗ്രസ് സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു

ചാരുംമൂടില്‍ നൂറനാട് കോണ്‍ഗ്രസ് ബ്‌ളോക്ക് ഓഫീസിന് സമീപം കോണ്‍ഗ്രസ് സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്ന ഓഫീസിന് സമീപം സിപിഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയാതാണ് ആക്രമണത്തിന് പിന്നിലെ കാരണം. സംഭവത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
സംഘര്‍ഷത്തെ തുടര്‍ന്ന് സംഘടിച്ചെത്തിയ സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മാവേലിക്കര ബ്‌ളോക്ക് ഓഫീസ് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് ചാരുംമൂടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അഞ്ച് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനമുളളത്.
കോണ്‍ഗ്രസിന്റെ നൂറനാട് ബ്‌ളോക്ക് ഓഫീസിനും അതിന് സമീപത്തുളള ബ്‌ളോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെയും വീടിന് സമീപത്താണ് സംഭവമുണ്ടായത്. സിപിഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ പൊലീസ് സേനയുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുമുട്ടി. ഇരുകൂട്ടരെയും പിന്തിരിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്ന നൂറനാട് സിഐ, സിപിഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാക്കിയത്. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശേണ്ടി വന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്.
എട്ട് മണിയോടെ തഹസില്‍ദാര്‍ സന്തോഷ് കുമാര്‍ സ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൊടി എടുക്കുന്നെങ്കില്‍ കോണ്‍ഗ്രസ് ഓഫീസിലെ അടക്കം പുറംപോക്കിലെ എല്ലാ കൊടികളും എടുക്കണമെന്ന നിലപാടെടുത്തു.
ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ മധ്യത്തായി നിലയുറപ്പിച്ചിരുന്ന പോലീസിന് ഓടി മാറേണ്ടി വന്നു. ഇതിനിടെ പോലീസുകാര്‍ക്കും തലക്ക് പരിക്കേറ്റതോടെ കൊടിമരത്തിനു സമീപമുണ്ടായിരുന്ന രണ്ടു വനിത പോലീസുകാരെയടക്കം തള്ളിമാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം പിഴുതിട്ടു. ഇതോടെ കല്ലേറ് രൂക്ഷമായി.
https://www.facebook.com/Malayalivartha





















