സാഹസിക രക്ഷാപ്രവര്‍ത്തനം.... കടല്‍കുളിക്കിടെ തിരയില്‍പെട്ട് ഉള്‍ക്കടലിലേക്ക് നീങ്ങിയ റഷ്യന്‍ സഞ്ചാരിയ്ക്ക് രക്ഷകരായത് ലൈഫ് ഗാര്‍ഡുമാര്‍....

സാഹസിക രക്ഷാപ്രവര്‍ത്തനം.... തിരയില്‍പെട്ട് ഉള്‍ക്കടലിലേക്ക് നീങ്ങിയ റഷ്യന്‍ സഞ്ചാരിയ്ക്ക് രക്ഷകരായത് ലൈഫ് ഗാര്‍ഡുമാര്‍.... കോവളം ബീച്ചില്‍ ഇന്നലെ വൈകുന്നേരം സാഹസിക രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഒരു ജീവന്‍ രക്ഷിച്ച് ലൈഫ് ഗാര്‍ഡുമാര്‍.
തിരയില്‍പ്പെട്ടു ഉള്‍ക്കടലിലേക്കു നീങ്ങിയ റഷ്യന്‍ സഞ്ചാരിയായ മിഖായേല്‍ അഖിമോവി(52)നെയാണു സാഹസികമായി രക്ഷപ്പെടുത്തിയത്. അവശനായ മിഖായേലിനെ ആശുപത്രിയിലേക്ക് മാറ്റി. ലൈറ്റ് ഹൗസ് തീരത്ത് കടല്‍ക്കുളിക്കിടെ വൈകിട്ട് മൂന്നരയോടെയാണ് മിഖായേല്‍ തിരയില്‍പ്പെട്ടു പോയത്.
ഉടന്‍ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷാ ദൗത്യത്തിനു ഇറങ്ങിയെങ്കിലും സഞ്ചാരി ഏറെ അകലേക്കു നീങ്ങി ഇടക്കല്ല് പാറക്കൂട്ടത്തിനു അഭിമുഖമെത്തിയിരുന്നു.
അപകടം മനസ്സിലാക്കിയ ലൈഫ്ഗാര്‍ഡ് സൂപ്പര്‍വൈസര്‍ എസ്.സുന്ദരേശന്റെ നേതൃത്വത്തില്‍ സമീപ ഡ്യൂട്ടി പോയിന്റുകളില്‍ ഉണ്ടായിരുന്ന 5 ലൈഫ് ഗാര്‍ഡുമാരെ കൂടി കൂട്ടി വിദേശ സഞ്ചാരിയുടെ അടുക്കലേക്ക് നീന്തി എത്തി സഞ്ചാരിയെ കരയ്‌ക്കെത്തിച്ചു.
സൂപ്പര്‍വൈസറെ കൂടാതെ പി.സെല്‍വരാജന്‍, കെ.അനില്‍കുമാര്‍, എന്‍.ശിശുപാലന്‍, എസ്.സന്തോഷ്, അഹമ്മദ് നസീര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha





















