കുട്ടികളുടെ ആഭരണം മോഷ്ടിക്കുന്ന കട്ടപ്പനയിലെ മോഷ്ടാവ് പിടിയിലായി

കുട്ടികളുടെ സ്വര്‍ണ്ണാഭരങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീയെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയും ടൗണിലെ തിരക്കുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. സൗഹൃദം സ്ഥാപിച്ച് കുട്ടികളുടെ അടുത്തുകൂടിയാണ് മോഷണം നടത്തുന്നത്. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കല്‍ സുശീലയെ(48) ആണ് മോഷണം നടത്തി മണിക്കൂറുകള്‍ക്കകം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി മൂന്നിനാണ് ആദ്യത്തെ സംഭവം. കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് കൈയില്‍ കിടന്നിരുന്ന ഒരു പവന്റെ ആഭരണം കവര്‍ന്നു.
ഏപ്രില്‍ 25 ന് ആശുപത്രിയില്‍ എത്തിയ മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്നും ആറു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള മോഷ്ടിച്ചു. ഈ മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിയെക്കുറിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഫോട്ടോ സഹിതം പോലീസ് സൂചന നല്‍കിയിരുന്നു.
ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മോഷണം നടന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബുധനാഴ്ച ആശുപത്രി പരിസരത്തെത്തിയ സുശീല അവിടെ എത്തിയ കുട്ടികളില്‍ ഒരാളെ കൈയില്‍ വാങ്ങി കളിപ്പിക്കുന്നതിനിടെ കൈയില്‍ കിടന്നിരുന്ന വള മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തിന് പിന്നാലെയാണ് പോലീസ് സുശീലയെ പിടികൂടിയത്.
https://www.facebook.com/Malayalivartha





















