തീവ്രവാദ വിരുദ്ധ റെയ്ഡും തിരച്ചിലും ശക്തമാക്കി ഇന്ത്യ... ഹിസ്ബുള്‍ ഭീകരന്‍ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റില്‍ , അനന്ത്നാഗിലെ കൊക്കര്‍നാഗ് ഏരിയയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്

തീവ്രവാദ വിരുദ്ധ റെയ്ഡും തിരച്ചിലും ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരനെ പിടികൂടി പോലീസ്.
സജീവ ഭീകരപ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെര്‍ഗോജ്രിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അനന്ത്നാഗിലെ കൊക്കര്‍നാഗ് ഏരിയയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
അതേസമയം ഗുജറാത്തില്‍ അഹമ്മദാബാദ് തീവ്രവാദ വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധ നിര്‍മ്മാണ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 24 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രാദേശികമായി നിര്‍മ്മിച്ച 54ഓളം തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
ദേവേന്ദ്ര ബോറിയ, ചമ്പ്രാജ് ഖച്ചാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ നിര്‍മ്മിച്ച നൂറോളം തോക്കുകള്‍ വിറ്റതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദിലെ ഗീതാമന്ദിര്‍ മേഖലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ സമയത്തും ഇവരുടെ കൈവശം നാല് തോക്കുകള്‍ ഉണ്ടായിരുന്നു. വഡോദരയിലെ ഒരാള്‍ക്ക് തോക്കുകള്‍ കൈമാറാന്‍ പോകുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. 40,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha