Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

ആരോഗ്യകരമല്ലാത്ത ഭക്ഷണം കാരണം ഉണ്ടാകാറുള്ള ഭക്ഷ്യവിഷബാധ, പലപ്പോഴും നിസ്സാരമായി കാണാറുണ്ടെങ്കിലും കൃത്യസമയത്തു തിരിച്ചറിഞ്ഞില്ലെങ്കിൽ അതീവ ഗുരുതരമാകും.. ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക..

19 FEBRUARY 2026 03:34 PM IST
മലയാളി വാര്‍ത്ത

ഹോട്ടൽ ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി നിലമേലിൽ ഒരു കുടുംബത്തിലെ 2 പേർ മരിച്ച സംഭവത്തിൽ മരണ കാരണം സ്ഥിരീകരിച്ചില്ല. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് കൂടി എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭക്ഷ്യ വിഷബാധയാണു മരണത്തിന് കാരണം എന്ന നിലപാടിലാണു ബന്ധുക്കൾ.
കൊല്ലം നിലമേൽ പ്ലാച്ചേരി കുന്നിൽ വീട്ടിൽ റഷീദ ബീവി (59), മരുമകൻ ഷാജി (48) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഷാജിയുടെ ഭാര്യ സജിമോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഷാജിയുടെ 2 ആൺമക്കൾ ഉൾപ്പെടെ 6 പേരാണ് വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചത്. കൊഞ്ച്, മീൻ മുട്ട, അപ്പം, കണവ, പൊറോട്ട എന്നിവയുൾപ്പെടെ ആണ് കഴിച്ചത്. ഭക്ഷ്യവിഷബാധയെന്നാണു തുടക്കത്തിൽ കരുതിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണത്തെ കുറിച്ച് വ്യക്തമായ പരാമർശമില്ലാത്തതിനാലാണു പൊലീസ് മറ്റ് പരിശോധന ഫലം കൂടി കാത്തിരിക്കുന്നത്.ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയതിനു പിന്നാലെ 2 പേർ മരിക്കാനിടയായ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെയും സാംപിൾ ശേഖരിച്ചു.

 

ചിപ്പിയുടെ സാംപിളാണ് ഇന്നലെ ശേഖരിച്ചതെന്നു ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർ പ്രിയ വിൽ‌ഫ്രഡ് പറഞ്ഞു. കഴിഞ്ഞദിവസം വിവിധ മത്സ്യങ്ങളുടെയടക്കംസാംപിളുകൾ ശേഖരിച്ചിരുന്നു. ഇവ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തലസ്ഥാനത്തെ ലാബ് കൂടാതെ കൊച്ചിയിലെ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിലേക്കും അയച്ചു. സംഭവത്തിൽ വ്യക്തത വരുന്നതുവരെ ‘അസ്മാക്’ എന്ന ഹോട്ടൽ പ്രവർത്തിക്കരുതെന്ന് അധികൃതർ നിർദേശം നൽകി.ഹോട്ടലുകളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിന് ക്യാംപ് നടത്തും.

ലൈറ്റ് ഹൗസ് മേഖലയിലെ ഹോട്ടലുകളിലെ 164 പേർക്ക് കഴിഞ്ഞയാഴ്ച കാർഡ് നൽകിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.ആരോഗ്യകരമല്ലാത്ത ഭക്ഷണം കാരണം ഉണ്ടാകാറുള്ള ഭക്ഷ്യവിഷബാധ പലപ്പോഴും നിസ്സാരമായി കാണാറുണ്ടെങ്കിലും കൃത്യസമയത്തു തിരിച്ചറിഞ്ഞില്ലെങ്കിൽ അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധർ. ഒരു പ്രത്യേക ഉറവിടത്തിൽ (ഉദാ: ഹോട്ടൽ, സദ്യ, പാർട്ടികൾ) നിന്ന് ഭക്ഷണം കഴിച്ച ഒരുകൂട്ടം ആളുകൾക്ക് ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴാണു സാധാരണയായി ഭക്ഷ്യവിഷബാധ സംശയിക്കുന്നത്. ക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന വിവിധ ഘടകങ്ങൾ ഇതിന് കാരണമാകാം.

 

ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ: ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിലൂടെ ഇവ ശരീരത്തിലെത്തുന്നു. ഭക്ഷണത്തിൽ മുൻപേ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ വഴിയും രോഗമുണ്ടാകാം. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (11 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (16 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (20 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (26 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (30 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (34 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (4 hours ago)

Malayali Vartha Recommends