അയാള്‍ സഭയുടെ കുട്ടിയാണ്... വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിന് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.
ആയാള്‍ സഭയുടെ കുട്ടിയാണെന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. തൃക്കാക്കരയില്‍ എല്‍ ഡി എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്‌ബോള്‍..സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്‌ബോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
അയാള്‍ സഭയുടെ കുട്ടിയാണ്...സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും...പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ എല്‍ ഡി എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്‌ബോള്‍..
സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്‌ബോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു...എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല...നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം ഹരീഷ് പേരടി കുറിച്ചു.
https://www.facebook.com/Malayalivartha