ആഞ്ഞടിച്ച് ചുഴലിക്കാറ്റ്.... തീരദേശ മേഖലയില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍..... മരങ്ങള്‍ ഒടിഞ്ഞു വീണ് ഭാഗികമായി വീടുകള്‍ തകര്‍ന്നു, വൈദ്യുതിബന്ധം തകരാറിലായി

ആഞ്ഞടിച്ച് ചുഴലിക്കാറ്റ്.... തീരദേശ മേഖലയില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍..... മരങ്ങള്‍ ഒടിഞ്ഞു വീണ് ഭാഗികമായി വീടുകള്‍ തകര്‍ന്നു, വൈദ്യുതിബന്ധം തകരാറിലായി .
ഇന്നലെ രാത്രി ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. ആളപായമില്ല. രാത്രി 12.45ഓടെയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. കയ്പമംഗലം, ചെന്ത്രാപ്പിന്നി മേഖലകളില്‍ വീടിന്മുകളില്‍ മരം വീണാണ് കൂടുതല്‍ നാശനഷ്ടം. ചെന്ത്രാപ്പിന്നി സിവി സെന്ററിന് വടക്ക് പുത്തൂര്‍ ദിനേശിന്റെ വീടിന് മുകളില്‍ തൊട്ടടുത്ത പറമ്പിലെ മരമാണ് ഒടിഞ്ഞു വീണത്.
ചെന്ത്രാപ്പിന്നി സെന്ററിന് പടിഞ്ഞാറ് കണ്ടേരി വീട്ടില്‍ ഭാരതി സുബ്രമണ്യന്റെ ഓടിട്ട വീടിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. കൂരിക്കുഴി ആശേരിക്കയറ്റം വടക്ക് കരിക്കുഴി പറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ ഓടിട്ട വീടിന് മുകളിലും തെങ്ങ് വീണു. ആശേരിക്കയറ്റം തെക്ക് കോതങ്ങത്ത് പ്രേമദാസിന്റെ വീട്ടുമുറ്റത്തെ തന്നെ കൂറ്റന്‍ മരവും കടപുഴകി വീടിന് മുകളില്‍ വീണു.
അബ്ബാസിന്റെ വീട്ടുവളപ്പിലെ മരവും കടപുഴകി വീണു. റൂഫിങ് ഷീറ്റ് പൂര്‍ണമായും തകര്‍ന്നു. ഇത് മൂന്നപീടിക നെഹ്‌റു റോഡിലാണ്.കമ്പനിക്കടവ് വടക്ക് കണ്ണംപറമ്പില്‍ കണ്ണന്റെ വീടിന് മുകളില്‍ ഐനിമരം ഒടിഞ്ഞു വീണു.
വ്യാപകമായി മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി വിതരണം തടസ്സപ്പെട്ടു. പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
"
https://www.facebook.com/Malayalivartha