സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മീന്‍ കടയിലേക്ക് ഇടിച്ച് കയറി.... രണ്ട് ബൈക്കുകള്‍ ബസിനിടയില്‍ പെട്ടു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മീന്‍ കടയിലേക്ക് ഇടിച്ച് കയറി. വടക്കഞ്ചേരിയിലെ ഇന്ദിരാ പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രണ്ട് ബൈക്കുകളും ബസിനടിയില്‍പ്പെട്ടു. ബൈക്കില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് ഒന്നരയ്ക്കാണ് സംഭവം നടന്നത്.
മംഗലംഡാമിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു. തുടര്‍ന്ന് ബസാര്‍ റോഡിന് മുന്‍വശത്തെ മീന്‍ കടയുടെ ഒരു ഭാഗം തകര്‍ത്ത് സമീപത്തെ പാടത്തേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ മീന്‍ കടയ്ക്ക് സമീപം നിന്നിരുന്ന വീട്ടമ്മ മുടപ്പല്ലൂര്‍ പാക്കാട് കിഴക്കേപാറയ്ക്കല്‍ സുലോചനയ്ക്ക് (64) പരുക്കേറ്റു. ഇവരെ വണ്ടാഴി പഞ്ചായത്തിന്റെ വാഹനത്തില്‍ വടക്കഞ്ചേരി ഗവ. ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മീന്‍ കടയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha