വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് ഷീറ്റ് പൊട്ടി ഉറങ്ങിക്കിടന്ന ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ തലയില്‍ വീണ് പരിക്ക്, തലയില്‍ എട്ട് തുന്നല്‍, ഭര്‍ത്താവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് ഷീറ്റ് പൊട്ടി ഉറങ്ങിക്കിടന്ന ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ തലയില്‍ വീണ് പരിക്ക്, തലയില്‍ എട്ട് തുന്നല്‍, ഭര്‍ത്താവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സമീപത്തെ പുരയിടത്തില്‍ നിന്ന തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞ് വീണത്. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മന്നൂര്‍ക്കോണം കുന്നത്തുമല എസ് ഷീല(45)യുടെ തലയക്കാണ് പരുക്കേറ്റത്.
വീടിന് മുകളിലൂടെ തെങ്ങ് ഒടിഞ്ഞ് വീണ് മുറിഞ്ഞ് ഒരുഭാഗം മേല്‍ക്കൂരയുടെ ഷീറ്റ് പൊട്ടി ഷീല കിടന്ന കട്ടിലിലേക്ക് വീണു. തലയില്‍ മുറിവേറ്റ ഷീലയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയില്‍ 9 തുന്നല്‍ ഉണ്ട്. വീടിന്റെ മുന്‍വശത്ത് കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവ് സദാശിവന്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
വീടിന് സമീപമുള്ള പുരയിടത്തിലെ തെങ്ങാണ് വീടിന് മുകളിലൂടെ വീണത്. അപകടകരമായ നിലയില്‍ നില്‍ക്കുന്ന ഈ തെങ്ങ് മുറിച്ച് മാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഉടമ കൂട്ടാക്കിയില്ലെന്ന് സദാശിവന്‍ പറയുന്നു.
"
https://www.facebook.com/Malayalivartha