വീണ്ടും സെല്‍ഫി ദുരന്തം.... റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

വീണ്ടും സെല്‍ഫി ദുരന്തം.... റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം നടന്നത്. വസന്തകുമാര്‍ എന്ന 22കാരനായ യുവാവാണ് മരിച്ചത്.
റെയില്‍വേ സ്റ്റേഷന് അടുത്ത് വച്ചാണ് യുവാവ് സെല്‍ഫി എടുക്കാന്‍ ശ്രമം നടത്തിയത്. ഈ സമയം ഇതുവഴി കടന്നു പോയ ട്രെയിന്‍ വസന്തകുമാറിനെ തട്ടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ വസന്തകുമാര്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസും ആര്‍പിഎഫും പ്രദേശത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിതായി പോലീസ്.
"
https://www.facebook.com/Malayalivartha