കുടുംബശ്രീ പ്രവര്‍ത്തകർക്കിടയിൽ സ്റ്റാറാകാൻ മേയർ.. മുണ്ട് പറിച്ച് പെണ്ണുങ്ങൾ..പിണറായിയുടെ കണ്മുന്നിൽ നടക്കുന്നത്..

കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു. സമരക്കാര്‍ തന്റെ മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായി മേയര്‍ പറഞ്ഞു. 'ടേസ്റ്റി ഹട്ട്' ഹോട്ടല്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം വ്യാഴാഴ്ച സംഘര്‍ഷത്തിലെത്തുകയായിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വ്യാഴാഴ്ച രാവിലെ 11.15-നായിരുന്നു സംഭവം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ സമരക്കാര്‍ക്കിടയിലൂടെ മേയര്‍ അകത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്ത്രീകളില്‍ ചിലര്‍ മുണ്ട് പിടിച്ചുവലിച്ചത്. മുണ്ട് പാതി അഴിഞ്ഞിരുന്നു.
കണ്ണൂർ കോർപ്പറേഷൻ ടേസ്റ്റി ഹട്ട് ജീവനക്കാർക്ക് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ പുതിയൊരു സ്ഥലം കണ്ടുപിടിച്ചു തരികയോ ചെയ്യാതെ തങ്ങൾ ഇവിടം വിട്ടു പോവില്ല എന്ന് പറഞ്ഞ് ടേസ്റ്റി ഹട്ടിലെ കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമരം ചെയ്തു വരികയായിരുന്നു. ഈയൊരു സമരത്തിന് നീക്കുപോക്ക് ഒന്നുമായിരുന്നില്ല. ഇതു നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ടേസ്റ്റി ഹട്ടിന്റെ കട മുറി പൊളിച്ചു മാറ്റിയിട്ടുള്ളത്. കോർപ്പറേഷന്റെ പ്രതികാരനടപടി ആണ് ഇത് എന്നാണ് ടേസ്റ്റി ഹട്ട് പ്രവർത്തകർ ആരോപിക്കുന്നത്.
എന്നാൽ മേയർ ഇത് കുടുംബശ്രീ പ്രവർത്തകർ വെറുതെ ആരോപിക്കുന്നത് ആണ് എന്നും എത്ര ദിവസങ്ങൾക്കു മുമ്പേ അവർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി എന്നാണ് പറയുന്നത്. ഈയൊരു പ്രശ്‌നവുമായി ബന്ധപ്പെട്ട് വെറുതെ ഇവർ പ്രശ്‌നം ഉണ്ടാക്കുകയാണ് എന്നും തങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകരും ആയി യാതൊരു പ്രതികാരവും ഇല്ല എന്നും മേയർ പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട് ആണ് മേയർ തങ്ങളെ കാണുന്നത് എന്നും ഇതാണ് പ്രതികാരത്തിന് കാരണമെന്നും കുടുംബശ്രീ പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ കണ്ണൂർ കോർപ്പറേഷൻ പ്രവർത്തനം സുതാര്യമാണ് എന്നും പാർട്ടി പരമായി ഇവരെ കണ്ടിട്ടില്ല എന്നും മേയർ പ്രതികരിച്ചു. കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസിന്റെ കീഴിൽ ആയ ശേഷം ഒന്നരവർഷത്തോളം യാതൊരു പ്രശ്‌നവുമില്ലാതെ ആണ് ഇവിടെ പ്രവർത്തിച്ചുവന്നത് എന്നും ഇപ്പോൾ തങ്ങളും നിസ്സഹായരാണ് എന്നാണ് കോർപ്പറേഷൻ പറയുന്നത്.
ഈ പരിസരത്തോട് ചേർന്ന് തന്നെ മറ്റൊരു കുടുംബശ്രീ സ്ഥാപനം ഉണ്ടായിരുന്നുവെന്നും ഇത്തരത്തിൽ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഉടനെ അവർ ഒഴിഞ്ഞു പോയി എന്നും ടേസ്റ്റി ഹട്ട് പ്രവർത്തകർ അനാവശ്യമായി പ്രശ്‌നമുണ്ടാകുന്നത് ആണ് എന്നുമാണ് മേയറുടെ പക്ഷം.
എന്തായാലും പ്രശ്‌നം ഇപ്പോൾ കണ്ണൂർ ജില്ലയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.കുടുംബശ്രീ പ്രവർത്തകർ കേസുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതോടെ കമ്മീഷൻ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തങ്ങൾക്ക് കുടുംബമുണ്ട് എന്നും ആ കുടുംബത്തെ നോക്കാൻ ഉണ്ടായിരുന്ന ഏക വരുമാനമാർഗ്ഗമാണ് ഇപ്പോൾ നിന്നിരിക്കുന്നത് എന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്.
https://www.facebook.com/Malayalivartha