തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രം അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാമാവശേഷമായി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രം അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാമാവശേഷമായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്റെ സ്വന്തം ജില്ലയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല പരുമല തിക്കപ്പുഴയിലെ കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രത്തിനാണ് ഈ ദുര്‍ഗതി വന്നിട്ടുള്ളത്.
ശ്രീകോവില്‍ ഇടിഞ്ഞു വീണിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ . ക്ഷേത്രം പുനരുദ്ധാരണം നടത്തണമെന്ന ഭക്തരുടെ ആവശ്യത്തോട് ദേവസ്വം ബോര്‍ഡ് നിഷേധ നിലപാടാണ് സ്വീകരിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ അഡ്വക്കേറ്റ് കെ അനന്തഗോപന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള പരുമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാന്നാര്‍ സബ് ഗ്രൂപ്പിന്റെ പരിധിയിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രമെന്ന് വിളിക്കാന്‍ ഒന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ല.
ക്ഷേത്രത്തിന് ശ്രീകോവില്‍ പോലുമില്ല. പ്രദേശവാസികള്‍ തിരി തെളിച്ചിരുന്ന ദേവ പ്രതിഷ്ഠ ആരോ ഇളക്കി മാറ്റി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ പ്രതിഷ്ഠയും പൂജാരിയും ഇല്ല.
പ്രദേശവാസികളായ ഭക്തജനങ്ങള്‍ ഇടയ്ക്കിടെ ഇവിടെ വന്ന് തിരി തെളിക്കുന്നത് മാത്രമാണ് ക്ഷേത്രമെന്ന സങ്കല്പത്തെ നില നിര്‍ത്തുന്നത്. ക്ഷേത്ര ശ്രീകോവില്‍ ഇടിഞ്ഞു വീണ് കിടക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടോളമായി. ഇവിടെ ഇപ്പോള്‍ മൂന്നു വന്‍വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഇടിഞ്ഞു വീണു കിടക്കുന്ന പടിക്കെട്ടില്‍ ഭക്തജനങ്ങള്‍ വല്ലപ്പോഴുമെത്തി തിരി തെളിയിക്കും.
ക്ഷേത്രത്തിന്റെ ദുരിതാവസ്ഥ നിരവധി തവണ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha