നിമിഷ നേരം കൊണ്ട് യുക്രൈൻ ശവപ്പറമ്പാക്കി റഷ്യ! അഭയം തേടിയ 600 പേരും കൊല്ലപ്പെട്ടു..കത്തി ചാമ്പലായി
ആക്രമത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രൈന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം അതിജീവിച്ച 23 ആളുകള്‍, രക്ഷാപ്രവര്‍ത്തകരെ കണ്ടാണ് എ.പി റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണം നടക്കുമ്പോള്‍ തിയറ്ററിനു പുറത്തുണ്ടായിരുന്ന അടുക്കളയില്‍ 100 പേര്‍ ഉണ്ടായിരുന്നതായും ഇവരാരും രക്ഷപ്പെട്ടില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കെട്ടിടത്തിന്റെ ഉള്ളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ 1000 ആളുകളെങ്കിലും ഉള്ളിലുണ്ടാകുമെന്ന് കരുതുന്നു. 200 പേരെങ്കിലും സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ടാകും. മരിയുപോളിന്റെ ഹൃദയഭാഗത്ത് 60 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന മനോഹരമായ തിയറ്റര്‍ ക്ഷണം നേരംകൊണ്ടാണ് റഷ്യ തകര്‍ത്തത്.
ഒരു കാലത്ത് റഷ്യന്‍ ഡ്രമാറ്റിക് തിയറ്റര്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടത്. 2015ല്‍ പ്രാദേശിക അധികൃതര്‍ റഷ്യന്‍ എന്ന വാക്ക് എടുത്തുകളഞ്ഞു. തിയറ്ററില്‍ ഉക്രൈന്‍ പൗരന്‍മാര്‍ മാത്രം കല അവതരിപ്പിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. മാര്‍ച്ച് ആദ്യവാരമാണ് റഷ്യ മരിയുപോള്‍ ഉപരോധിച്ചത്. തിയറ്ററിലെ ജീവനക്കാരെയടക്കം ബന്ദികളാക്കി.
റഷ്യ അതിനിവേശം നടത്തിയതിന് ശേഷം ഇതുവരെ ഉക്രൈനില്‍ 200 കുട്ടികളും, 3,238 സാധാരണ ജനങ്ങളും മരിച്ചതായി യുഎന്‍ മനുഷ്യ അവകാശ ഓഫീസ് കണക്കാകുന്നു. എന്നാല്‍ ഇതല്ല ക്രിത്യമായ കണക്ക് ഇതിലും കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ. തിയേറ്ററില്‍ തകര്‍ന്ന ആകാശ ദൃശ്യവും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അടുത്ത മാസം പകുതിയോടെ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ആയുധശേഖരം ലഭിക്കുംവരെ യുക്രെയ്ൻ കാര്യമായ ആക്രമണം നടത്താൻ ഇടയില്ലെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. എന്നാൽ, രണ്ടാം ലോകയുദ്ധത്തിൽ നാത്‍സി പടയ്ക്കെതിരായ വിജയദിനം ആഘോഷിക്കുന്ന ഈ മാസം 9നു മുൻപ് കാര്യമായ നേട്ടമൊന്നും റഷ്യയ്ക്ക് ലഭിക്കില്ലെന്ന് പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരിസ്റ്റോവിച്ച് പറഞ്ഞു.
തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം കയ്യടക്കാനുള്ള റഷ്യയുടെ ശ്രമം തുടരുന്നു. രണ്ടായിരത്തോളം പോരാളികൾ ഒളിയുദ്ധം തുടരുന്ന അസോവ്സ്റ്റാൽ ഉരുക്കു നിർമാണശാലയ്ക്കു നേരെ കനത്ത ആക്രമണം തുടർന്നു. ഇവിടെ ബങ്കറുകളിൽ കഴിയുന്ന 200 സാധാരണ പൗരന്മാരെ ഒഴിപ്പിക്കാൻ വെടിനിർത്തൽ വേണമെന്ന യുക്രെയ്നിന്റെ അഭ്യർഥന റഷ്യ തള്ളി. എന്നാൽ, പകൽസമയം സാധാരണക്കാർ ഒഴിഞ്ഞുപോകുന്നതു തടയില്ല. ഡോണേറ്റ്സ്കിലും ലുഹാൻസ്കിലും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നു. ആയുധങ്ങളും മറ്റും എത്തിക്കുന്ന റെയിൽവേ സ്റ്റേഷനുകളെയാണ് ലക്ഷ്യമിടുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ, വാതക ഇറക്കുമതി നിർത്താനുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തെതുടർന്ന് അംഗരാജ്യങ്ങൾ അതിനുള്ള ഒരുക്കം തുടങ്ങി. പ്രമേയം ഓരോ രാജ്യവും അംഗീകരിക്കേണ്ടതുണ്ട്. റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം ജർമനിയിൽ ഉപേക്ഷിച്ചുപോയ റഹ്ദാൻ വാതകസംഭരണശാല നിറയ്ക്കാൻ ആരംഭിച്ചു.
നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെയും ഫിൻലൻഡിന്റെയും ശ്രമങ്ങളെ പിന്തുണച്ച്, അതിനുള്ള നടപടി പൂർത്തിയാകുംവരെ സ്വീഡന് സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുഎസ് യുക്രെയ്നിനു നൽകിയ രഹസ്യ വിവരങ്ങൾ റഷ്യയ്ക്കു കനത്ത നാശമുണ്ടാക്കാനും ജനറൽമാരെ വധിക്കാനും സഹായിച്ചതായും അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha