ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു.... അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് , കേരളത്തിനൊപ്പം തെക്കന്‍ തമിഴ്നാട്ടിലും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്കുളള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത് ന്യൂനമര്‍ദ്ദമാണിത്. ഇത് ശക്തിപ്പെട്ട് ചുഴലിക്കൊടുങ്കാറ്റായാല്‍ അസാനി എന്ന പേരാകും നല്‍കുക. ശ്രീലങ്കയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്.
മേയ് 13നകം ഇത് കരതൊടും. കേരളത്തിനൊപ്പം തെക്കന്‍ തമിഴ്നാട്ടിലും ഇടിമിന്നലോട് കൂടിയ വ്യാപക മഴ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉണ്ടാകും.
ചുഴലികൊടുങ്കാറ്റിന് നേരിയ മാറ്റമുണ്ടായാല്‍ പശ്ചിമ ബംഗാളിലേക്കോ ബംഗ്‌ളാദേശ് തീരത്തേക്കോ ആകും കരതൊടുക.എന്നാല്‍ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
"
https://www.facebook.com/Malayalivartha