43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന ആരോപണത്തിൽ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് പോലീസ്; മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ധർമ്മജൻ ഹാജരായില്ല; സുഹൃത്തുക്കളെ അയച്ചും സ്വാധീനം ഉപയോഗിച്ചും കേസെടുക്കാതിരിക്കാനും ശ്രമം; ധര്‍മജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് പോലീസ്. 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ പൈസ തട്ടിയെടുത്തെന്നാണ് ആരോപണം. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആത്ത് ലിയാറാണ് പരാതി നല്‍കിയത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതോടെ എറണാകുളം സിജെഎം കോടതി മുഖേന കേസെടുക്കുകയായിരുന്നു.
വരാപ്പുഴ വലിയപറമ്പില്‍ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
പരാതിയില്‍ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. പക്ഷേ ധർമജൻ ഹാജരായിട്ടില്ല. പകരം സുഹൃത്തുക്കളെ അയയ്ക്കുകയായിരുന്നു. ഇതിനിടയിൽ സ്വാധീനം ഉപയോഗിച്ചു കേസെടുക്കാതിരിക്കാന്‍ ശ്രമം ഉണ്ടായിയെന്നും ആരോപിക്കുന്നു. കോടതി ഇടപെട്ടിട്ടും പൊലീസ് കേസെടുക്കാതെ വന്നപ്പോൾ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ഇന്നലെയാണ് ധര്‍മജനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha