മൊബൈല്‍ ഫോണ്‍ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു, അന്വേഷണവുമായി യാതൊരുവിധ സഹകരണവുമില്ല, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
സനല്‍കുമാര്‍ ശശിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സനല്‍ കുമാര്‍ ശശിധരന്‍ കൊച്ചിയില്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാന്‍ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാന്‍ സനല്‍ കുമാര്‍ ശശിധരന്‍ വിസമ്മതിച്ചു.
സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്‌തെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് പൊലീസ് സനില്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്.
തിരുവനന്തപുരം പാറശ്ശാലയിലെ ബന്ധു വീട്ടില്‍ നിന്നാണ് സനല്‍കുമാര്‍ ശശിധരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഫേസ്ബുക്ക് ലൈവിട്ട സനല്‍കുമാര്‍ അറസ്റ്റ് പ്രതിരോധിക്കാനായി ബഹളംവച്ചു. ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം. പാറശാല പൊലീസെത്തിയതോടെ സനൽ കുമാറിനെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജുവിന്‍റെ പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി.
ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം.
https://www.facebook.com/Malayalivartha