വാഹനത്തിലേക്ക് കുഞ്ഞുങ്ങളെ വിളിച്ചുകയറ്റിയത് മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്, കളവ് പറഞ്ഞതാണെന്ന് അറിയാതെ എല്ലാവരും വാഹനത്തിനുള്ളില്‍ കയറി എന്ന് ഉറപ്പുവരുത്തിയതോടെ മുഹമ്മദ് ഡോര്‍ ലോക്ക് ചെയ്തു, പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ജാസ്‌മിന്റെയും മക്കളുടെയും ദേഹത്തേക്ക് ഒഴിച്ച് തീയിട്ടു, മുഹമ്മദ് കൂട്ടക്കൊല നടത്തിയത് ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല, പിന്നെ സംഭവിച്ചത് മറ്റൊന്ന്...മലപ്പുറം പാണ്ടിക്കാട്ടെ കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്...!

മലപ്പുറം പാണ്ടിക്കാട്ടെ കൂട്ടക്കൊലയുടെ വാർത്തയുടെ നടുക്കത്തിലാണ് കേരളം.ഭാര്യ ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് മുഹമ്മദ് തീ കൊളുത്തി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല മുഹമ്മദ് കൊലകൾ നടത്തിയതെന്നാണ് സൂചനകൾ.
പൊട്ടിത്തെറി നടന്നപ്പോൾ മുഹമ്മദിൻ്റെ ശരീരത്തിലും തീപിടിക്കുകയാണ് ഉണ്ടായത്. തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാകാം മുഹമ്മദിൻ്റെ മരണമെന്നാണ് പൊലീസ് കരുതുന്നത്. ജാസ്മിന്‍, മുഹമ്മദ് ഇവരുടെ മകള്‍ സഫ എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടതെങ്കിലും ഇത് കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ച് പുറത്തേക്കിട്ട് രക്ഷപെടുത്തുകയായിരുന്നു.
ഷിഫാന ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണ്. ഇപ്പോഴിതാ കൂട്ടക്കൊലയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ്. മുഹമ്മദ് പെട്രോളും സ്ഫോടക വസ്തുക്കളും നിറച്ച വാഹനത്തിലേക്ക് കുഞ്ഞുങ്ങളെ വിളിച്ചുകയറ്റിയത് മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ്.
തങ്ങളുടെ ബാപ്പ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കളവ് പറഞ്ഞതാണെന്ന് അറിയാതെ ആ കുരുന്നുകൾ ചതിയാണെന്നറിയാതെ ചിരിച്ചുകൊണ്ടാണ് ആ കുരുന്നുകള്‍ വാഹനത്തിലേക്ക് നടന്നുകയറിയത്. വീട്ടിന് തൊട്ടടുത്തുള്ള റബര്‍ തോട്ടത്തിന് സമീപത്തുവച്ചാണ് ഭാര്യയെയും മക്കളെയും കൂട്ടക്കൊലചെയ്യാനുള്ള കെണി മുഹമ്മദ് ഒരുക്കിയത്.
എല്ലാവരും വാഹനത്തിനുള്ളില്‍ കയറി എന്ന് ഉറപ്പുവരുത്തിയതോടെ ഡോര്‍ ലോക്കുചെയ്തു.തുടർന്ന് ജാസ്‌മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലര്‍ത്തിയതെന്ന് സംശയിക്കുന്നു. വാഹനത്തില്‍ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്‌ഫോടകവസ്‌തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു.
വാഹനത്തിന്റെ ഡോര്‍ ലോക്ക് ചെയ്തശേഷം തീയിടാനുളള മുഹമ്മദിന്റെ ശ്രമം കണ്ട് ജാസ്മിന്‍ സഹോദരി റസീനയെ ഫോണില്‍ വിളിച്ചതാണ് അഞ്ചുവയസുകാരിയുടെ ജീവന്‍ രക്ഷിച്ചത്. ഫോണ്‍വിളിയെത്തുടര്‍ന്ന് ഓടിയെത്തിയ റസീന കണ്ടത് നിന്നുകത്തുന്ന വാഹനമാണ്.ഈ സമയമാണ് പൊള്ളലേറ്റ മുഹമ്മദ് മരണവെപ്രാളത്തില്‍ വാഹത്തിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്.
ഇതുവഴിതന്നെ ഷിഫാനയും തീ പിടിച്ച ശരീരവുമായി പുറത്തേക്ക് വീണു. റസീനയുടെ നേതൃത്വത്തിലാണ് നിലത്ത് ഉരുട്ടിയും മറ്റും കുട്ടിയുടെ ദേഹത്തെ തീയണച്ചത്. മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും അവര്‍ക്ക് ഒന്നുചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 11.15ന് കൊണ്ടിപ്പറമ്ബ് റോഡിലായിരുന്നു കൂട്ടക്കൊല അരങ്ങേറിയത്.കാസര്‍കോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്‌സോ കേസുണ്ട്. നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് മുഹമ്മദ്.
https://www.facebook.com/Malayalivartha