ബൈജു പൗലോസ് രാമൻ പിള്ളയുടെ കാലനാവും : അന്തം വിട്ട നീക്കവുമായി സംഘം സാഹിബ് സ്ഥലത്തില്ല

അങ്ങനെയാണ് നടിയെ ആക്രമിച്ചകേസിൽ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്താൻ തുടങ്ങിയത്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.ഇത്തരം നീക്കങ്ങൾക്ക് അന്വേഷണ സംഘത്തെ നയിക്കുന്നത് സംഘം തന്നെയാണ്. മേധാവിയുടെ
പിന്തുണ തീർത്തും ലഭിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ആന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. എന്നാൽ ഇവരിൽ പലരേയും കൂറുമാറ്റിക്കാൻ ദിലീപിന്‍റെ അഭിഭാഷകരടക്കം ഇടപെട്ടതിന്‍റെ ശബ്ദകേഖകളടക്കം പുറത്തുവന്നിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. ഇവരുടെ മൊഴി മാറ്റിക്കാൻ ദീലീപടക്കമുളള കേസിലെ പ്രതികളും അവരുടെ അഭിഭാഷകരും ഇടപെട്ടതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുകൂടിയാണ് ലക്ഷ്യം.വിസ്താരത്തിനിടെ കൂറുമാറിയ സാഗറിന്‍റെ മൊഴിയെടുക്കലാണ് രണ്ടു ദിവസമായി തുടരുന്നത്. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു വന്നത്. അവിടുത്തെ ജീവനക്കാരനായ സാഗറിനോട് ദിലീപ് എവിടെയുണ്ടെന്ന് അന്വേഷിച്ചത്. ആലുവയിലെ വീട്ടിൽ ഉണ്ടാകുമെന്നും അവിടെച്ചെന്നാൽ കാണാമെന്ന് പറഞ്ഞെന്നുമായിരുന്നു സാഗർ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാഗർ മൊഴിമാറ്റി. സാഗറിനെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കാൻ പ്രതിഭാഗം ഇടപെട്ടതിന്‍റെ തെളിവുകളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്.
നടൻ സിദ്ധിഖ്, ബിന്ദു പണിക്കർ അടക്കം പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിനിമാ മേഖലയിലെ പലരും കോടതിയിൽ പിന്നീട് മൊഴിമാറ്റിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദീലിപിനുണ്ടായ വൈരാഗ്യത്തിന്‍റെ കാരണം സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇവരിലൂടെ ശ്രമിച്ചത്. ഒപ്പം ഗൂഡാലോചനയുമായി ബന്ധപ്പെട്ട ചില പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി. വിസ്താരം പുനരാരംഭിക്കുമ്പോൾ കേസ് അട്ടിമറിച്ചതിന്‍റെയും സാക്ഷികളെ കൂറിമാറിയതിനും കാരണമായ ഇടപെടലുകൾ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുളള ഹർജിയിലും ഈ കണ്ടെത്തലുകൾ അവതരിപ്പിക്കും. ഇതാണ് രാമൻപിള്ളയെ തൂക്കാനുള്ള കളി.
കേസിൽ കാവ്യാ മാധവന്‍റെ മൊഴിയെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമാകും. കൃത്യത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. തുടരന്വേഷണഘട്ടത്തിൽ പ്രധാന സാക്ഷിയായി മാറിയ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലും കാവ്യാ മാധവനെക്കുറിച്ച് പരാമർശമുണ്ട്.
എന്നാൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് മാത്രമേ മൊഴി നൽകാനാകൂ എന്ന് കാവ്യ നിലപാടെടുത്തിരുന്നു. അവിടെപ്പോയി മൊഴിയെടുക്കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. കാവ്യയ്ക്കതെിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് വിളിച്ചുവരുത്താനാണ് നിലവിലെ ആലോചന. കാവ്യയെ പ്രതിചേർക്കണോയെന്ന കാര്യത്തിൽ ഇതിനു ശേഷമേ തീരുമാനിക്കും. കാവ്യയെ പ്രതിചേർക്കാനുള്ള അനുവാദം കോടതിയിൽ നിന്ന് ലഭിക്കാനാണ് അന്വേഷണ സംഘം നീങ്ങുന്നത്. പിള്ളക്ക് കിട്ടിയ സംരക്ഷണം കാവ്യക്ക് കിട്ടില്ലെന്ന് അന്വേഷണ സംഘത്തിനറിയാം. അപ്രതീക്ഷിതമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് നോട്ടമിട്ടത്. കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. സംഭവത്തിൽ മാഡത്തിൻെറ പങ്ക് നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് കൈമാറിയെന്നായിരുന്നു വിവരം. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി.ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്.
ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന.
വീടിൻ്റെ വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യൽ. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പുറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. കാവ്യയെ തൂക്കിയാൽ രാമൻ പിള്ളയെ തൂക്കാം. രാമൻപിള്ളയെ തൂക്കുന്നത് ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചടത്തോളം അഭിമാന പ്രശ്നമാണ്. അത് സർക്കാർ അറിയാതെകോടതി വഴി ചെയ്യുക എന്നതാണ് സംഘത്തിൻെറ ലക്ഷ്യം. ഇരുചെവി അറിയാതെ ഇത് സാധിക്കാമെങ്കിൽ ബൈജു പൗലോസ് പിള്ളയുടെ കാലനാവും.
https://www.facebook.com/Malayalivartha