ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി, സുഹൃത്തുക്കളാണ് ഇതിന് പിന്നിൽ, ട്രെക്കിംഗ് അപകടത്തിന് ശേഷം സുഹൃത്തുക്കൾ ബാബുവിനെ കളിയാക്കി, ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ട് പണത്തിനായി അവർ അവനെ നിരന്തരം പീഡിപ്പിച്ചു, ബാബു മാനസികമായി തകർന്നുവെന്ന് സഹോദരൻ ഷാജി...!!

പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.എന്നാൽ അത്ര ശുഭകരമല്ലാത്തവർത്തയാണെ പുറത്തു വാന്നിരുന്നത്. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും തെറി വിളിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്ന അഭ്യുഹങ്ങൾക്കും വാർത്തകൾക്കും മറുപടി നൽകിരിക്കുകയാണ് ബാബുവിന്റ കുടുംബം. ബാബുവിനെ മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് സഹോദരൻ ഷാജി രംഗത്ത് വന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്നും ഷാജിയെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വൈറലായ മലകയറ്റത്തിന് ശേഷം ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും, ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നു. എന്നാൽ, വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ബാബു മാനസികമായി തകർന്നുവെന്ന് ഷാജി പറയുന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കൾ കളിയാക്കി. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു.
അതിന്റെ പേരിൽ പണത്തിനായി അവർ അവനെ നിരന്തരം പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാൻ ആഗ്രഹിച്ച സുഹൃത്തുക്കൾ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിക്കുകയായിരുന്നു ഷാജി ആരോപിച്ചു. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും വീഡിയോ കണ്ടുപറഞ്ഞത്. കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയർന്നിരുന്നു.
സുഹൃത്തുക്കൾ പകർത്തിയതെന്ന് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീയിയയിൽ പ്രചരിച്ചത്. കുറച്ചുപേർ തലവഴി വെള്ളമൊഴിച്ച് ലഹരിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നുണ്ട്. ‘കടുത്ത അസഭ്യവർഷം ചൊരിയുന്ന ഇയാൾക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ് സോഷ്യൽ മീഡിയ വിമർശനം ഉയർത്തിയിരുന്നു. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോയ്ക്ക് നേരെ വൻ വിമർശനമാണ് ഉയർന്നത്.
2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.
https://www.facebook.com/Malayalivartha