പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; സിഐക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുകാര്‍; ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍..

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ എസ്.ജെ. സജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി വീട്ടുകാര്‍ രംഗത്ത്. നെയ്യാറ്റിന്‍ കര പോലീസ് സ്‌റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സജിയുടെ കുടുംബം ആരോപിക്കുന്നത്.
തമ്പാനൂരിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സജി ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഹോട്ടല്‍ ജീവനക്കാര്‍ സജിയുടെ മൃതദേഹം കണ്ടെത്തിയത്. സജി ഇന്നലെയാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.
രണ്ട് ദിവസമായി സജിയെ കാണാതിരുന്നതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
മരിക്കുന്നതിന് മുമ്പ് സജി എഴുതിയ കത്തിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. മാത്രമല്ല സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha