തീവ്രവാദിയെ പോലെ എന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് ബലമായി പിടിച്ചു കൊണ്ടു പോവാനായിരുന്നു ശ്രമം... ഫേസ്ബുക്കിൽ ലൈവ് പോവാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു വാങ്ങി... അപ്പോഴാണ് ഞാൻ നിലവിളിച്ചത്... മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്... പക്ഷെ ഇനി ഈ വിഷയം ഉന്നയിക്കാനുദ്ദേശിക്കുന്നില്ല... മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, പക്ഷെ! ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ

നടി മഞ്ജുവാര്യരുടെ പരാതിയിൽ അറസ്‌റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് അദ്ദേഹത്തെ വിട്ടത്. എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. പക്ഷെ ഇനി ഈ വിഷയം ഉന്നയിക്കാനുദ്ദേശിക്കുന്നില്ല. മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, പക്ഷെ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനൽ കുമാർ പറഞ്ഞു. തന്നെ ഒരു തീവ്രവാദിയെ പോലെ പിന്തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് ഒരു ഫോൺ കോൾ ചെയ്താൽ സ്റ്റേഷനിലെത്തുമായിരുന്നെന്നും സനൽ കുമാർ പറഞ്ഞു.
കസ്റ്റഡിയിലെടുക്കാൻ വന്നപ്പോൾ ചെയ്ത ലൈവ് വീഡിയോയെക്കുറിച്ചും സംവിധായകൻ പ്രതികരിച്ചു. തീവ്രവാദിയെ പോലെ എന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് ബലമായി പിടിച്ചു കൊണ്ടു പോവാനായിരുന്നു ശ്രമം. ഫേസ്ബുക്കിൽ ലൈവ് പോവാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു വാങ്ങി. അപ്പോഴാണ് ഞാൻ നിലവിളിച്ചത്. നിലവിളി എല്ലാവരും തമാശയായാണ് കണക്കാക്കുന്നത്. നിരായുധരായ ആളിന്റെ ഏറ്റവും വലിയ ആയുധമെന്ന് പറയുന്നത് നിലവിളി മാത്രമാണ്. അത് നമ്മുടെ സമൂഹത്തിന്റെ ആയുധമാണ്. അത് മറന്നു പോയ സമൂഹമെന്നത് തകർന്നു പോയ സമൂഹമാണ്.
നിലവിളിക്കുന്നവരെ നോക്കി ചിരിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞു. കസ്റ്റഡിയിലെടുക്കവെ സനൽകുമാർ ഫേസ്ബുക്കിൽ ലൈവിൽ തന്നെ കാെല്ലാൻ കൊണ്ടു പോവുകയാണെന്നും ഇവർ ഗുണ്ടകളാണെന്നും പറഞ്ഞ് നിലവിളിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ് പ്രണയാഭ്യർത്ഥന നടത്തിയത് എന്നും സനൽകുമാർ ശശിധരൻ പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha