മരിക്കാനെന്ന് പറഞ്ഞ് ക്വാറിയിലേക്ക് എത്തിയ ബാബുവിനെ അവര്‍ ചതിക്കാന്‍ ശ്രമിച്ചു, കഞ്ചാവ് അടിച്ചെന്ന് പറഞ്ഞ് വീഡിയോ എടുത്തു.. മകനെ രക്ഷിക്കാന്‍ ചെന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച..

പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ ആരും മറന്നുകാണില്ല. യുവാവ് ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നാല്‍ അത്ര ശുഭകരമല്ലാത്തവര്‍ത്തയാണ് ഇപ്പോള്‍ യുവാവിനെതിരെ പുറത്തു വാന്നിരുന്നത്. ബാബു കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്നും ഇയാള്‍ വലിയ രീതിയിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും വാസ്തവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറയുകയാണ് ബാബുവിന്റെ അമ്മ. ബാബു ബഹളം വെച്ച് ആളുകളെ ഉപദ്രവിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ബാബുവിന്റെ അമ്മ നേരിട്ട് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത്.
അമ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്..
വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അത്തരത്തിലുള്ള ലഹരി വസ്തുക്കളൊന്നും ഉപയോഗിക്കുന്ന ആളല്ല അവന്‍. എന്നാല്‍ ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോള്‍ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ചെറിയ കാര്യത്തിന് സഹോദരനുമായി വഴക്കുണ്ടായി. ഈ വഴക്ക് ശേഷം അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് ബാബു പോയത്. എന്നാല്‍ ആ പോക്കില്‍ എന്തൊ പന്തികേട് ഉണ്ടെന്ന് തോന്നി, എങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാനും പുറകേ ചെന്നു.
മാത്രമല്ല അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാനും പറഞ്ഞു. എന്നാല്‍ അവരേയും ബാബു ഉന്തിമാറ്റുകയാണ് ഉണ്ടായത്. ഈ പിടിവലിയും ഉന്തുംതള്ളുമാണ്ചിലര്‍ വിഡിയോയില്‍ പകര്‍ത്തി ഇത്രയും പ്രശ്‌നമാക്കിയത്. അതല്ലാതെ കൂട്ടുകാരുമായിട്ടോ കഞ്ചാവ് അടിച്ചോ അല്ല ബഹളമുണ്ടാക്കിയത്. എന്നും അമ്മ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
എനിക്കു ചാകണം, ചാകണം' എന്നു വിളിച്ചു പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത്. കൂട്ടുകാര്‍ തലയില്‍ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്നാണ് ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം ഉണ്ടായത്.
അതേസമയം ബാബുവിനെ മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് സഹോദരന്‍ ഷാജിയും നേരത്തെ രംഗത്ത് വന്നിരുന്നു. മലകയറ്റത്തിന് ശേഷം ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ ബാബു മാനസികമായി തകര്‍ന്നുവെന്ന് ഷാജി പറയുന്നു. ശരിയായ ഉറക്കം ഇല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടത് എന്നാണ് സഹോദരന്‍ പറഞ്ഞത്.
ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കള്‍ കളിയാക്കി. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. അതിന്റെ പേരില്‍ പണത്തിനായി അവര്‍ അവനെ നിരന്തരം പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നു ഷാജി ആരോപിച്ചു. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും വീഡിയോ കണ്ടുപറഞ്ഞത്. കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.
2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.
മണിക്കൂറുകളോളം മലയിടുക്കില്‍ അതിജീവിച്ച യുവാവ് മലയാളികള്‍ക്ക് അഭിമാനമായിരുന്നു. അതിനിടയിലാണ് മലയാളക്കരയെ ഞെട്ടിച്ച് പുതിയ വാര്‍ത്ത പുറത്ത് വന്നിരുന്നത്. എന്നാല്‍ ആ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സത്യവസ്ഥ എന്താണെന്ന് ബാബുവിെന്റ അമ്മ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha