പറഞ്ഞ സ്ഥലത്ത് നിന്ന് കമ്പി വാങ്ങിയില്ല, ശസ്ത്രക്രിയക്ക് കയറ്റിയ രോഗിയോട് ഡോക്ടറുടെ ക്രൂരത ഇങ്ങനെ; തൃശഅശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തല്‍..

രോഗികളോട് ആരോഗ്യപ്രവര്‍ത്തകര്‍ കാണിക്കുന്ന അനാസ്ഥ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. നിരവധി കേസുകളാണ് ഇത്തരത്തില്‍ വിവിധ ആശുപത്രികളില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇപ്പോഴിതാ തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
പുതുക്കോട് സര്‍വജന സ്‌കൂളിനു സമീപം താമസിക്കുന്ന ചന്ദ്രശേഖരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഗതികേടിലായിരിക്കുന്നത്. ഒടിഞ്ഞ കൈയ്യില്‍ കമ്പിയിടുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഡോക്ടര്‍മാര്‍ ഇയാളെ ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബറിലാണ് ചന്ദ്രശേഖരന്‍ വീഴുകയും ഇടതുകൈ ഒടിയുകയും ചെയ്തത്. തുടര്‍ന്ന് ആദ്യം ഇയാളെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചിരുന്നു. അപ്പോഴാണ് തോളെല്ലിന് പൊട്ടല്‍ ഉണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പിന്നീടാണ് ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനക്ക് ശേഷം കൈയ്യില്‍ കമ്പി ഇടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിക്കുകയും ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി 5 മണിക്കൂറിന് ശേഷം ഇറക്കി വിടുകയും ചെയ്തു. ഇതിന് പിന്നാലെ എന്തിനാണ് രോഗിയെ ഇറക്കിവിട്ടത് എന്ന ചോദ്യമുയര്‍ന്നിരുന്നു. അപ്പോഴാണ് ന്യായീകരമവുമായി ഡോക്ടര്‍മാര്‍ രംഗത്ത് വന്നത്. അതായത്, സര്‍ജറിക്കായി വാങ്ങിയ കമ്പി നിലവാരമില്ലെന്നും ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥലത്തുനിന്നില്ല വാങ്ങിയത് അതുകൊണ്ടാണ് രോഗിയെ ഇറക്കിവിട്ടത് എന്നാണ് ഡോക്ടറുടെ വാദം.
അതേസമയം ഡോക്ടറുടെ ഈ കാടത്തത്തിനെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ് ചന്ദ്രശേഖരന്‍. താന്‍ കമ്പി വാങ്ങിയത്, ആശുപത്രിയിലെ തന്നെ ന്യായവില ഷോപ്പില്‍ നിന്നാണെന്നും ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥാലത്തുനിന്ന് കമ്പി വാങ്ങാനുള്ള കാശില്ലായിരുന്നു എന്നുമാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.
മാത്രമല്ല തീയ്യേറ്ററില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ എല്ലുരോഗ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തുരുന്നു എന്നാല്‍ അവരും തന്നെ തഴയുകയാണ് ചെയ്തതെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ശസ്ത്രക്രിയ മുടങ്ങിയതെന്ന് ചൂണ്ടിക്കാണിച്ച് ഡിസികെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് വേലായുധന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 15 ദിവസമായി ഇയാള്‍ ആശുപത്രി വരാന്തയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha