ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസില്‍ മുഖ്യ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷനല്‍ പ്രസിഡന്റ് ബാവയാണ് പിടിയിലായത്

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസില്‍ മുഖ്യ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷനല്‍ പ്രസിഡന്റ് ബാവയാണ് പിടിയിലായത്. അധ്യാപകനായ ബാവ അഞ്ചുമാസമായി ഒളിവിലായിരുന്നു. ആലത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകനാണ് ബാവ. കൊലക്കേസിന് പിന്നാലെ ബാവയെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് ബാവയെ പോലീസ് പിടികൂടിയത്. സഞ്ജിത് വധത്തില്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് നിലപാട്. കേസില്‍ ഇതുവരെ 12 പേരാണ് പിടിയിലായിട്ടുള്ളത്. കേസില്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 20 പേരെയാണ്. ഇയാളെ കൂടാതെ എട്ടോളം പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
2021 നവംബര്‍ 15 നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അതിനിടെ, സഞ്ജിത്ത് വധക്കേസില്‍ അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യ സുത്രധാരന്‍ പിടിയിലാവുന്നത്.
പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷികയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
https://www.facebook.com/Malayalivartha