എന്റെ മകന് കഞ്ചാവ് എന്താണെന്ന് പോലും അറിയില്ല...കുട്ടികള്‍ സൗഹൃദത്തിന്റെ പേരില്‍ മദ്യം കഴിക്കുകയായിരുന്നു; അഭ്യുഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടി നല്‍കിയി ബാബുവിന്റെ അമ്മ

കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ ആരും മറന്നു കാണില്ല. എന്നാല്‍ ആ ബാബുവിന്റെതായി കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബാബു ഇത്രയും അപകടകാരിയാണോയെന്ന് ചിന്തിച്ചുപോകും വിധമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍.
കൂട്ടുകാരോട് അടികൂടി, അസഭ്യം പറയുന്ന ബാബുവാണ് വീഡിയോയിലുള്ളത്. കൂട്ടുകാരോട് എനിക്ക് ചാവണമെന്ന് ബാബു ഉറക്കെ പറയുന്നുണ്ടായിരുന്നു. ചിലര്‍ ബാബുവിന്റെ തലയിലൂടെ വെളളമൊഴിച്ചു. പിടിച്ചുവെക്കാന്‌നോക്കിയ കൂട്ടുകാരെ ബാബു ആക്രമിക്കുകയും ചെയ്തു.
അഭ്യുഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ബാബുവിന്റെ അമ്മ.ഉറക്കവും ഭക്ഷണവും സമയത്തില്ലാത്ത ബാബു മദ്യം കഴിക്കുക കൂടി ചെയ്തതോടെ സ്വഭാവത്തില് മാറ്റംവരികയായിരുന്നു എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്. തിരുവനന്തപുരം ക്യാമ്പില്‍ നിന്ന് വന്ന കൂട്ടുകാരനും ബാബുവുമാണ് കഴിച്ചത്. തുടര്‍ന്ന് ചീത്ത പറഞ്ഞതിന്റെ പേരില്‍ ബാബു കൊക്കയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു.
അവിടെ പിറന്നാള്‍ ആഘോഷിച്ചിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര്‍ അവനെ പിടിച്ച് തല്ലിയെന്നും അതില്‍ ബാബു പ്രതികരിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു. ബാബുവിന് മാനസികമായിട്ട് ഭയങ്കരപ്രശ്‌നമാണെന്നും ഫെബ്രുവരി തൊട്ട് ബാബു പ്രശ്‌നങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അമ്മ പറയുന്നു.
അവന്‍ കഞ്ചാവാണെന്നാണ് ഫെയ്‌സ്ബുക്കില്‍ പലരും പറയുന്നത്. എന്റെ മകന് കഞ്ചാവ് എന്താണെന്ന് പോലും അറിയില്ല. മദ്യം കഴിക്കാത്ത ഒരു വ്യക്തിയും ഇല്ല. കുട്ടികള്‍ സൗഹൃദത്തിന്റെ പേരില്‍ മദ്യം കഴിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.
എന്നാല്‍ ബാബുവിനെ മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് സഹോദരന്‍ ഷാജിയും രംഗത്ത് വന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണെന്നും ഷാജി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കയറ്റത്തിന് ശേഷം ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ ബാബു മാനസികമായി തകര്‍ന്നുവെന്ന് ഷാജി പറയുന്നു. ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കള്‍ കളിയാക്കി. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു.
അതിന്റെ പേരില്‍ പണത്തിനായി അവര്‍ അവനെ നിരന്തരം പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നു ഷാജി ആരോപിച്ചു. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും വീഡിയോ കണ്ടുപറഞ്ഞത്.
കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.
2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു.
ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.
https://www.facebook.com/Malayalivartha