കെ. സുരേന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിൽ തിളങ്ങി മമ്മൂട്ടിയും യൂസുഫലിയും... സോഷ്യൽ മീഡിയയിൽ വൈറൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്റെ വിവാഹചടങ്ങിൽ അതിഥിയായി നടൻ മമ്മൂട്ടിയും ലുലി ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും. നിർമാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ചടങ്ങിൽ ഇരുവർക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോഴിക്കോട് കാരപ്പറമ്പിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിട്ടുണ്ട്.
ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. സുരേന്ദ്രന്റെയും ശ്രീമതി കെ. ഷീബയുടെയും മകൻ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങിൽ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദിൽനയ്ക്കും വിവാഹമംഗളാശംസകൾ...
അതേസമയം, ഇന്ന് മമ്മൂക്കയുടേയും ഭാര്യ സുൽഫത്തിന്റേയും വിവാഹ വാർഷികമാണ്. അതിനും സോഷ്യൽ മീഡിയയിൽ ആശംസാ പ്രവാഹമാണ്. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധേയമാണ്.
നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്.
വിവാഹം കഴിഞ്ഞ സമയത്ത് മമ്മൂട്ടി കുടുംബസമേതം ചെന്നൈയിലായിരുന്നു താമസം. മക്കളുടെ പ്രാഥമിക പഠനമെല്ലാം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലേക്ക് താമസം മാറിയത്.
കൂടാതെ, പിറന്നാൾ ആശസകൾ നേർന്നു കൊണ്ടെത്തിയിരിക്കുകയാണ് മമ്മൂട്ടി. മറിയത്തിനൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചതിങ്ങനെയാണ്. ‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്...’ സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ മറിയത്തിന് പിറന്നാൾ ആശംസകളുമായെത്തിയിരുന്നു.
2017 മെയ് 5നായിരുന്നു ദുല്‍ഖറിന്‍റെയും അമാലിന്‍റെയും മകള്‍ മറിയം അമീറ ജനിച്ചത്. ഈ വര്‍ഷം മറിയത്തിന് 5 വയസ്സ് തികഞ്ഞു. നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മറിയത്തിന് പിറന്നാളാശംകള്‍ അറിയിച്ചു.അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു പല ആരാധകരും എന്ന് കമന്റുകൾ പറയുന്നു. ഏറ്റവും കൂടുതൽ കാത്തിരുന്ന ആശംസ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കും വളരെ അപൂർവമായേ ദുൽഖർ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ മറിയത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്.
https://www.facebook.com/Malayalivartha