പിണറായിയെ പറപ്പിച്ച് ഹൈക്കോടതി... മേൽനോട്ടം ആര് ഏറ്റെടുക്കും! ഡിജിപിയും പി. ശശിയും പെട്ട്? ശ്രീജിത്ത് മരണമാസ് ഹീറോയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കെന്നുള്ള ചോദ്യമാണ് ഇപ്പോൾ ഹൈക്കോടതി സർക്കാരിനോടും പോലീസ് മേധാവിയോടും ചോദിച്ചിരിക്കുന്നത്. ഈ മാസം 19ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നൽകണമെന്നും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണിത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
നടിയെ ആക്രമിച്ച കേസിൽ തുടരാന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തു നിന്ന് മാറ്റിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ മേൽനോട്ട ചുമതലയിൽ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോ എന്നും ഈ മാസം 19ന് അതിനുള്ള മറുപടി നൽകണമെന്നും സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് ഡിജിപി അനിൽകാന്ത് പുറത്തിറക്കിയ ഉത്തരവിൽ എസ്. ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു കേസിന്റെ അന്വേഷണ മേൽനോട്ടം ഏൽപ്പിച്ചത്. എന്നാൽ നിലവിൽ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയിരുന്നു. അപ്പോൾ ഈ കേസിന്റെ മേൽനോട്ടം ആർക്ക് എന്നതാണ് കോടതിയുടെ ചോദ്യം.
ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ്. ശ്രീജിത്തിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി അല്ല എന്നാണ് സർക്കാർ അഭിഭാഷകൻ നൽകിയ മറുപടി. എന്നാൽ ഇതിൽ കോടതി തൃപ്തരായിട്ടില്ല. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയോട് തന്നെ വിശദീകരണം ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും.
നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു സുനി സ്ഥാപനത്തിലെത്തിയത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാക്ഷിയായ സാഗർ മൊഴിമാറ്റി.
സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുമ്പോൾ ഈ തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.
കൂടാതെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു.
നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.
https://www.facebook.com/Malayalivartha