മുദ്രവെച്ച കവറുമായി സർക്കാർ രഹസ്യ നീക്കം... പുറം കാലിനടിച്ച് സുപ്രീംകോടതി.... സന്ദേശം കൈമാറാൻ ശ്രമിച്ച് കേരളം

കേരളത്തിന്റെ ഒരു തന്ത്രപരമായ നീക്കത്തെ സുപ്രീംകോടതി പൊളിച്ചടുക്കിയിരിക്കുകയാണ് ഇപ്പോൾ ബഹുമാനപ്പെട്ട സുപ്രീകോടതി. പല വിഷയങ്ങളിലും സംസ്ഥാനം സ്വീകരിക്കുന്ന മോശം നിലപാടുകളെ നിശിതമായി സുപ്രീകോടതി പല സമയങ്ങളിലും വിമർശിക്കാറുണ്ട്. വളഞ്ഞ വഴിയിലൂടെയും ഒളിച്ചു കളികളും നടക്കുമ്പോഴാണ് കോടതി അത്തരം കർശനമായ നിലപാട് സാധാരണ ഗതിയിൽ സ്വീകരിക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിച്ച സന്ദേശം സുപ്രീം കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍ പോരേയെന്നുള്ള ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞത്.
അത്രയധികം എന്ത് സ്വാകര്യതയാണ് അതിലുള്ളത് എന്നതിന് തുല്യമായി തന്നെയാണ് സുപ്രീംകോടതി ഈ പരാമർശം നടത്തിയിരിക്കുന്നത്. മുദ്രവെച്ച കവറിൽ ആയിരുന്നു സംസ്ഥാന സർക്കാറിന്റെ സന്ദേശം സുപ്രീംകോടതിയിൽ എത്തിയത്. ഇതിന് പിന്നാലെ ആണ് സുപ്രീംകോടതിയുടെ എതിർപ്പ് ഉണ്ടായത്.
എന്നാൽ, ഈ സന്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ ഇരുപത് വര്‍ഷത്തിലധികമായി ജയിലിലാണ്. അതിനാല്‍ ശിക്ഷ ഇളവ് അനുവദിക്കണമെന്നാണ് മണിച്ചന്റെ ആവശ്യം.
കേസിൽ 3 മാസത്തിനുളളിൽ വേണ്ട തീരുമാനം സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഫെബ്രുവരിയിലാണ് സംസ്ഥാന ജയില്‍ ഉപദേശക സമിതിയ്ക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നടപടി വിലയിരുത്താന്‍ കേസ് വീണ്ടും സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സംസ്ഥാന സര്‍ക്കാർ മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.
ഈ ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നടപടി വിലയിരുത്താന്‍ ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.
എന്നാല്‍, ഇക്കാര്യത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ശേഷം അവരുടെ നീരീക്ഷണം സർക്കാരിനെ അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന് തങ്ങളുടെ തീരുമാനം സത്യവാങ്മൂലത്തിലൂടെ അറിയിക്കാമെന്നും കോടതി പിന്നീട് വ്യക്തമാക്കി.
എന്നാല്‍ സന്ദേശത്തിലെ രഹസ്യാത്മകത കാത്തു സൂക്ഷിക്കേണ്ടതിനാലാണ് മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയില്‍ ആവര്‍ത്തിച്ചു. മണിച്ചന്റെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. സന്ദേശം മുദ്രവെച്ച കവറില്‍ കൈമാറണമെങ്കില്‍ സര്‍ക്കാര്‍ അതിനായി പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് മാറ്റിയിരിക്കുന്നത്.
2000 ഒക്ടോബർ 21നായിരുന്നു കല്ലുവാതുക്കല്‍ മദ്യ ദുരന്തം നടന്നത്. കേരള ബിവറേജസ് കോര്‍പ്പറേഷന്റെ വ്യാജ സ്റ്റിക്കറുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്തിരുന്നത്. മദ്യം വാങ്ങി അതില്‍ ഒട്ടിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിവെന്നാണ് കേസ്.
ഇതിന് പിന്നാലെ 2002 ജൂണ്‍ 14 - നായിരുന്നു കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിന്റെ വിധി പ്രഖ്യാപിച്ചത്. കൊല്ലം അഡീഷണല്‍ ജഡ്ജി എന്‍. ചന്ദ്രദാസന്‍ നാടാരാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ പ്രധാന പ്രതിയാണ് ഇപ്പോൾ ജയിൽ കഴിയുന്ന മണിച്ചൻ. 48 പേര്‍ പ്രതികളാണ് ഈ കേസിൽ ഉളളതെന്നാണ് റിപ്പോർട്ട്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജയില്‍ മോചിതനാക്കണം എന്ന മണികണ്ഠന്റെ ആവശ്യം പന്ത്രണ്ട് തവണ ജയില്‍ ഉപദേശകസമിതി ഇതിന് മുമ്പ് പരിഗണിച്ചിട്ടുണ്ട്. വിനോദ് കുമാറിന്റെ അപേക്ഷ പത്ത് തവണയാണ് ജയില്‍ ഉപദേശകസമിതി പരിഗണിച്ചിരുന്നത്. എന്നാല്‍ ചെയ്ത കുറ്റം ഗൗരവ്വമേറിയത് ആയതിനാല്‍ കാലാവധി പൂര്‍ത്തിയാകാതെ ജയില്‍ മോചനം വേണ്ട എന്ന തീരുമാനമാണ് ഉപദേശക സമിതി മുന്‍കാലങ്ങളില്‍ സ്വീകരിച്ചത്.
വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭര്‍ത്താക്കന്മാരുടെ ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണികണ്ഠന്‍ (കൊച്ചനി), വിനോദ് കുമാര്‍ എന്നിവരുടെ ജയില്‍ മോചനം സംബന്ധിച്ച ഉത്തരവ് രണ്ട് ആഴ്ചയ്ക്കിടയില്‍ ഇറക്കാനാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.
ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ ശിക്ഷ ഇളവ് നൽകി ജയിലിൽ നിന്ന് വിട്ടയച്ചു. അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ചന്റെ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയിൽ ഉപദേശകസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മണിച്ചന്റെ ഗോഡൗണിൽനിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ 31 പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായിരുന്നു. കേസിലെ ഏഴാംപ്രതിയായ മണിച്ചൻ ജയിലിലാണ്. ജീവപര്യന്തം തടവിനുപുറമേ 43 വർഷം തടവും അനുഭവിക്കണം. മുഖ്യപ്രതി ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം കാരണം മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha