വീട്ടില്‍ ചികിത്സയ്ക്കായി എത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല.... നാട്ടുവൈദ്യനെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വീട്ടില്‍ ചികിത്സയ്ക്കായി എത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല.... നാട്ടുവൈദ്യനെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
പള്ളിക്കല്‍ സ്വദേശികളായ നിസാം, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടില്‍ ചികിത്സയ്ക്കെത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമായത്.
നെടുമങ്ങാട് സ്വദേശിയായ നാട്ടുവൈദ്യന്‍ നാസറുദ്ദീനെയാണ് ഇവര്‍ കൊല്ലാന്‍ ശ്രമിച്ചത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വൈദ്യന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കത്തിയെടുത്ത് കുത്തിക്കൊല്ലാനാണ് യുവാക്കള്‍ ശ്രമം നടത്തിയത്.
വൈദ്യന്‍ നല്‍കിയ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലായി. പള്ളിക്കല്‍ എസ്എച്ച്ഒ ശ്രീജിത്ത് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha