സാധാരണക്കാര്‍ ദുരിതത്തില്‍....പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്, ഗാര്‍ഹിക സിലിണ്ടറിന് വില 1000 കടന്നു

സാധാരണക്കാര്‍ ദുരിതത്തില്‍....പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്, ഗാര്‍ഹിക സിലിണ്ടറിന് വില 1000 കടന്നു.
പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ നിലവിലെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.
വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്.
ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായി വര്‍ദ്ധിപ്പിച്ചു. അധികം വരുന്ന ഓരോ കിലോമീറ്റിനും 15 രൂപ അധികം നല്‍കണം.1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ്ജ് 200 രൂപയാക്കി. 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് അഞ്ച് കിലോമീറ്ററിന് 225 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ ഈടാക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ് , ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചതും, പെട്രോള്‍ ഡീസല്‍ വിലയുടെ വര്‍ദ്ധനവും ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി കാരണം ജോലി നഷ്ടപ്പെട്ടവര്‍ ഏറെയാണ്. നിത്യവൃത്തിയ്ക്കുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് എല്ലാത്തിനും വില വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha