ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി അതിരപ്പിള്ളി... അവധിത്തിരക്കിന്റെ ആരംഭത്തില്‍ പുഴയില്‍ വെള്ളം കുറഞ്ഞതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി അതിരപ്പിള്ളി . കടുത്ത വേനലിലും 3 കൈവഴിയായി ഒഴുകിയിരുന്ന വെള്ളച്ചാട്ടം മേയ് ആരംഭം മുതലാണ് ഒറ്റച്ചാട്ടമായി മാറി.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാഹചര്യം അനുകൂലമായപ്പോഴാണ് ഈ പ്രതിസന്ധി. അവധിത്തിരക്കിന്റെ ആരംഭത്തില്‍ പുഴയില്‍ വെള്ളം കുറഞ്ഞതോടെ സന്ദര്‍ശകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
ഇതോടെ ടൂറിസം വ്യവസായത്തിന്റെ അതിജീവനം വഴിമുട്ടിയ അവസ്ഥയാണ്. പെരിങ്ങല്‍കുത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം നിയന്ത്രിച്ചതിനു ശേഷമാണ് പുഴയിലെ ഒഴുക്ക് നിലച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വേനല്‍ മഴ ലഭിച്ചിട്ടും പുഴയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ കെഎഎസ്ഇബി വീഴ്ച വരുത്തുന്നതായി റിസോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് എ.ജി മുരളി, റൂബിന്‍ ലാല്‍ എന്നിവര്‍ ആരോപിച്ചു.
ഇത് കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. പ്രശ്‌നം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് . അനുകൂല സമീപനം പ്രതീക്ഷിക്കുന്നു.
"
https://www.facebook.com/Malayalivartha