ഫാക്ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലാഭം..... റെക്കോര്‍ഡ് നേട്ടത്തില്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഉദ്യോഗമണ്ഡല്‍ ഫാക്ട്...

ഏലൂരുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഉദ്യോഗമണ്ഡൽ ഫാക്ട് 2021- 22 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപ പ്രവർത്തനലാഭം നേടി. ഇത് ഫാക്ടിന്റെ ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ് .
4425 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഇതും സര്‍വകാല റെക്കോഡാണ്. മുന്‍ സാമ്പത്തികവര്‍ഷം 350 കോടി രൂപയായിരുന്നു ലാഭം. വിറ്റുവരവ് 3259 കോടി രൂപയും. ഫാക്ടിന്റെ പ്രധാന ഉത്പന്നമായ ഫാക്ടംഫോസ് 8.27 ലക്ഷം ടണ്‍ ഉത്പാദിപ്പിച്ചു
ഫാക്ടംഫോസ് 8.32 ലക്ഷം ടണ്‍, അമോണിയം സള്‍ഫേറ്റ് 1.45 ലക്ഷം ടണ്‍, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി.) 0.29 ലക്ഷം ടണ്‍ എന്നിങ്ങനെയായിരുന്നു വില്‍പ്പന. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് അമോണിയയുടേത് - 11937 ടണ്‍. 20701 ടണ്ണായിരുന്നു കാപ്രോലാക്ടം വില്‍പ്പന.
അമോണിയം സള്‍ഫേറ്റ് ഉത്പാദനം 1.37 ലക്ഷം ടണ്‍. കാപ്രോലാക്ടം 20835 ടണ്‍ ഉത്പാദിപ്പിച്ചു. തുടര്‍ച്ചയായി രണ്ടു സാമ്പത്തികവര്‍ഷങ്ങളിലും വളം വില്‍പ്പന 10 ലക്ഷം ടണ്‍ കടന്നു.
" f
https://www.facebook.com/Malayalivartha