ആഡംബര ഹോട്ടലില്‍ പൊട്ടിത്തെറി.... ഗര്‍ഭിണിയും കുട്ടിയും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.... പ്രകൃതിവാതകം ചോര്‍ന്ന് സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍

ആഡംബര ഹോട്ടല്‍ പൊട്ടിത്തെറിച്ച് ഗര്‍ഭിണിയും കുട്ടിയും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. ക്യൂബയിലെ ഹവാനയിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോര്‍ന്ന് സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹവാനയിലെ സരടോഗ ഹോട്ടലിലാണ് സ്ഫോടനമുണ്ടായത്. 96 മുറികളുള്ള ആഡംബര ഹോട്ടലാണിത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം സ്ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിര്‍ഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ദിയാസ്-കാനല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണമാണോയെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണിത്. അപകടത്തിന് പിന്നാലെ 64 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയി്. ഇതില്‍ 14 പേര്‍ 18ന് താഴെ പ്രായമുള്ളവരാണ്.
ഹോട്ടലിലേക്ക് പ്രകൃതി വാതകം കൊണ്ടുവന്ന ലോറിയാണ് സ്ഫോടനത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അവര്‍ പറഞ്ഞു. 19-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പുരാതന കെട്ടിടമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.
കൊറോണ മഹാമാരി മൂലം തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടെയാണ് ആഡംബര ഹോട്ടലിലെ ഈ വന്‍ സ്ഫോടനം.
" f
https://www.facebook.com/Malayalivartha