'പുറത്തുപോകാതെ സംഘടനയുടെ ഉളളില്‍ നിന്ന് പോരാടണമായിരുന്നു', ഈ വാക്കുകളെ എനിക്ക് നിരസിക്കേണ്ടി വന്നു; പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ എന്നും നന്ദിയുള്ളവനാണ്; ഹരീഷ് പേരടി..

രാഷ്ട്രീയ മേഖലയിലേയും സിനിമാ മേഖലയിലേയും സമകാലിക വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വരാറുള്ള നടനാണ് ഹരീഷ് പേരടി. അദ്ദേഹം ഇപ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ പല നടീ നടന്മാരും രാജിക്കൊരുങ്ങുകയാണ്. നടി മാലാ പാര്‍വ്വതി ഉള്‍പ്പെടെ പലരും ഇതിനകം തന്നെ രാജി വെച്ചുകഴിഞ്ഞു. വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയെ തുടര്‍ന്ന് സംഘടന നടപടി എടുക്കാത്തതാണ് സംഘടനയിലെ ഒരു വിഭാഗം നടീനടന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ രാജിക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അറിയിച്ചപ്പോള്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് നടന്‍ വ്യക്തമാക്കുന്നത്. അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചപ്പോള്‍, തന്നെ ആദ്യം വിളിച്ചത് നടന്‍ സുരേഷ്‌ഗോപിയാണെന്നും രാജിവെക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അദ്ദേഹത്തിന്റെ കുപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്...
അമ്മയില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...അമ്മക്ക് മെയില്‍ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു' നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം' എന്ന് ...ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും...അമ്മയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതില്‍ മാറ്റമൊന്നുമില്ല...
ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്.
അമ്മയില്‍ നിന്ന് കഴിഞ്ഞ 25 വര്‍ഷമായി വിട്ടു നിന്നിരുന്ന നടനാണ് സുരേഷ് ഗോപി. ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ പഴയ പിണക്കങ്ങളും പരിഭവങ്ങളും മറന്ന് വീണ്ടും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയെ അമ്മയിലേക്ക് ക്ഷണിച്ചിരുന്നു. അതും മുഖ്യാതിഥിയായി തന്നെ.
1997ല്‍ അമ്മ സംഘടിപ്പിച്ച അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടിക്കുശേഷമാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്ന് അകന്നത്. ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടി കേരളത്തിലെ അഞ്ചു വേദികളിലും അവതരിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപ നടത്തിപ്പുകാര്‍ അമ്മയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞയാള്‍ വാക്ക് പാലിക്കാത്തതിനാല്‍ സുരേഷ് ഗോപിക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടു. തുടര്‍ന്ന് അദ്ദേഹം അമ്മയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉണ്ടായത്.
ഇതിനിടയിലാണ് ഹരീഷിനെ ഉപദേശിച്ചും സുരേഷ് ഗോപി രംഗത്ത് വന്നത്. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ സുരേഷ് ഗോപി മഹാനാണെന്ന് ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായി അദ്ദേഹത്തിന്റെ പല പ്രസ്താവനകളോടും കാഴ്ചപ്പാടുകളോടും താന്‍ എതിരാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെയും പല തവണ ഹരീഷ് സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരുന്നു..
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ്‌ഗേപി ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയ രക്ഷിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കുകയാണ് നടന്‍ ഹരീഷ് പേരടി ചെയ്തത്. ഭീകര തള്ളി തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. പ്രവീണ്‍ എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരം വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്..
'തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ,' എന്നാണ് കുറിപ്പില്‍ ഹരീഷ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha